This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ കാസിം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:42, 9 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അബുല്‍ കാസിം (936 - 1013)

അയൌഹ ഗമശൊ


അറബി-സ്പാനിഷ് വൈദ്യശാസ്ത്രജ്ഞന്‍; പൂര്‍ണമായ പേര് അബുല്‍കാസിം ഖലാഫ് ഇബ്ന്‍ അബ്ബാസ് അല്‍ സഹ്രാവി. 936-ല്‍ എല്‍സഹ്രയില്‍ ജനിച്ചു. മാതാപിതാക്കള്‍ സ്പെയിന്‍കാരായിരുന്നു. വൈദ്യശാസ്ത്രത്തില്‍ അസാമാന്യമായ അവഗാഹം നേടിയിരുന്ന ഇദ്ദേഹം, കാലിഫ് അബിസ് അര്‍റഹ്മാന്‍ മൂന്നാമന്റെ കൊട്ടാരഭിഷഗ്വരനായിരുന്നു.


അനവധി വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുപ്പത് ഭാഗങ്ങളായി തിരിച്ചിട്ടുള്ള അല്‍ട്രാസ്രിഫ് (അഹൃമൃശള) ആണ് ഇവയില്‍ പ്രധാനം. ശസ്ത്രക്രിയയെ സംബന്ധിച്ച ഈ ആധികാരിക ഗ്രന്ഥത്തിലെ വിവിധോപകരണങ്ങളുടെ സചിത്രവിവരണം പ്രത്യേകം ശ്രദ്ധാര്‍ഹമായിരുന്നു. 500 വര്‍ഷത്തോളം യൂറോപ്പില്‍ പാഠപുസ്തകമെന്ന നിലയില്‍ ഇതാണ് അംഗീകരിക്കപ്പെട്ടിരുന്നതും, എപ്പിറ്റോമീ (ഋുശീാല) എന്ന ഗ്രന്ഥത്തെ ആധാരമാക്കിയാണ് രചിക്കപ്പെട്ടതെങ്കിലും അതിനെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഇതിന്റെ ഉള്ളടക്കം. അറബി ഭിഷഗ്വരന്മാര്‍ അബുല്‍ കാസിമിനെ പിന്തുടരാന്‍ തയ്യാറായില്ലെങ്കിലും ലത്തീന്‍ യൂറോപ്പിലെ പ്രധാനാചാര്യന്‍ ഇദ്ദേഹം തന്നെയായിരുന്നു. വൈദ്യശാസ്ത്രത്തിലെ ശസ്ത്രക്രിയാവിഭാഗത്തിന് ഒരു പ്രത്യേകപദവി നേടിക്കൊടുത്ത അബുല്‍ കാസിം 1013-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍