This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബിതിയെറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:48, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

= അബിതിയെറ്റര്‍

=

അയയല്യ വേലമൃല


അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ 1904-ല്‍ സ്ഥാപിതമായ പ്രശസ്തദേശീയനാടകശാല.


ചരിത്രം. ഗെയ്ലിക് ഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുംവേണ്ടി നിലകൊണ്ട ഗെയ്ലിക് ലീഗ് സ്ഥാപിച്ച 'ഐറിഷ് ലിറ്റററി തിയെറ്റര്‍' പരിണമിച്ചുണ്ടായതാണ് അബിതിയെറ്റര്‍. വില്യം ബട്ട്ലര്‍ യേറ്റ്സ്, ജോണ്‍ മിറ്റിഗ്റ്റണ്‍ സിങ്, ലേഡിഗ്രിഗറി എന്നിവരായിരുന്നു അബിതിയെറ്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചവര്‍. യൂറോപ്യന്‍ സാഹിത്യവേദിയെ സ്വാധീനിച്ച ഫ്രാന്‍സിലെ അന്റോയിന്‍ ആന്ദ്രേയുടെ തിയെറ്റര്‍ ലിബ്ര്, ജര്‍മനിയിലെ ഓട്ടോ ബ്രാഹ്മിന്റെ ദോയിഷെസ് റ്റെയാറ്റര്‍, ലണ്ടനിലെ ജെ.റ്റി. ഗൈനിന്റെ സ്വതന്ത്ര നാടകവേദി എന്നീ പ്രസ്ഥാനങ്ങളാണ് അബിതിയെറ്ററിന്റെ സ്ഥാപനത്തിനു പിന്നില്‍ വര്‍ത്തിച്ച പ്രേരകശക്തികള്‍. ഈ പ്രസ്ഥാനങ്ങളെപ്പോലെ, അഭിതിയെറ്ററും ഐറിഷ് സാഹിത്യത്തിന്റെ സ്വതന്ത്രമായ പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടാണ് രൂപംകൊണ്ടത്. ഇതിന്റെ പ്രാരംഭരൂപമായ ഐറിഷ് ലിറ്റററി തിയെറ്റര്‍ 1903-ല്‍ 'ഐറിഷ് നാഷണല്‍ തിയെറ്റര്‍ സൊസൈറ്റി' ആയിത്തീര്‍ന്നു. 1904-ല്‍ യേറ്റ്സിന്റെ സ്നേഹിതയും മാന്‍ചെസ്റ്റര്‍ റെപ്പര്‍ട്ടറി തിയെറ്ററിന്റെ (1907) സ്ഥാപകയുമായ ആനി എച്ച്. ഹോര്‍ണിമാന്‍ എന്ന ഇംഗ്ളീഷ് പ്രഭി ഈ തീയെറ്ററും അതിനു തൊട്ടടുത്തുള്ള കെട്ടിടങ്ങളും ഏറ്റെടുത്ത് അബിതിയെറ്റര്‍ ഉണ്ടാക്കാനുള്ള സാമ്പത്തികസഹായം നല്കി. യേറ്റ്സ്, ഗ്രിഗറി എന്നിവര്‍ അബിതിയെറ്ററിലെ സഹസംവിധായകരായി. പിന്നീട് സിങ് അവരോടു ചേര്‍ന്നു.


ഐറിഷ് സാഹിത്യനവോത്ഥാനത്തിന്റെ ആദ്യദശകങ്ങളില്‍ അബിതിയെറ്റര്‍ കനത്ത സ്വാധീനത ചെലുത്തിയിരുന്നു. യേറ്റ്സിന്റെ ഡെയ്ഡ്രി (ഉലശൃറൃല), ദി കൌണ്ടസ് കാതലീന്‍ (ഠവല ഇീൌിലേ ഗമവേഹലലി), കാതലീന്‍ നി ഹൂളിഹന്‍ (ഇമവേലഹലലി ിശ ഒീൌഹശവമി), ഗ്രിഗറിയുടെ സ്പ്രെഡിംഗ് ദി ന്യൂസ് (ടുൃലമറശിഴ വേല ചലം), ദി വര്‍ക്ക് ഹൌസ് വാര്‍ഡ് (ഠവല ണീൃസവീൌലെ ണമൃറ), ദി റൈസിങ് ഒഫ് ദി മൂണ്‍ (ഠവല ഞശശിെഴ ീള വേല ങീീി), സിങിന്റെ റൈഡേഴ്സ് ടു ദി സീ (ഞശറലൃ ീ വേല ടലമ), ഇന്‍ ദി ഷാഡോ ഒഫ് ദി ഗ്ളെന്‍ (കി വേല ടവമറീം ീള വേല ഏഹലി), ദി പ്ളേബോയ് ഒഫ് ദി വെസ്റ്റേണ്‍ വേള്‍ഡ് (ഠവല ജഹമ്യയ്യീ ീള വേല ണലലൃിെേ ണീൃഹറ) എന്നിവയാണ് അബിതിയെറ്ററില്‍ ആദ്യകാലത്ത് അവതരിപ്പിച്ച നാടകങ്ങള്‍. ദി പ്ളേബോയ് ഒഫ് ദി വെസ്റ്റേണ്‍ വേള്‍ഡ് എന്ന നാടകം വളരെയധികം കുഴപ്പങ്ങള്‍ക്ക് കളമൊരുക്കി. ഇത് ഐറിഷ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കൃതിയായിരുന്നുവെന്ന തെറ്റിദ്ധാരണയുടെ ഫലമായി വിപ്ളവകാരികള്‍ കലാപങ്ങള്‍ ഉണ്ടാക്കി. 1911-ല്‍ ന്യൂയോര്‍ക്കില്‍ ഈ നാടകം അവതരിപ്പിച്ചപ്പോഴും ഇതേ അനുഭവമുണ്ടായി.


ഇതേത്തുടര്‍ന്ന് സംവിധായകര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും പ്രമുഖ അമച്വര്‍ നടന്‍മാരായിരുന്ന ഫേ സഹോദരന്‍മാര്‍ രാജിവയ്ക്കുകയും ചെയ്തു. 1909-ല്‍ ഹോര്‍ണിമാന്‍ അവരുടെ സാമ്പത്തികസഹായം പിന്‍വലിച്ചു. എന്നാല്‍ ഇക്കാലമായപ്പോഴേക്ക് അബിതിയെറ്റര്‍ സ്വയംപര്യാപ്തത നേടിയിരുന്നു. നാടകകൃത്തും സംവിധായകനുമായ ലെനോക്സ് റോബിന്‍സണ്‍ 1910-ല്‍ അബിസംഘത്തില്‍ ചേര്‍ന്നു. റോബിന്‍സണ്‍ 40 വര്‍ഷം ഈ തിയെറ്ററില്‍ സേവനം അനുഷ്ഠിച്ചു. 1910-24 കാലത്ത് അബിതിയെറ്ററിനെ നിലനിര്‍ത്തുന്നതിന് റോബിന്‍സണ്‍ വഹിച്ച പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇക്കാലത്തുതന്നെ ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരവും ധനസഹായവും അബിതിയെറ്ററിന് ലഭിച്ചു.


നാടകം, അഭിനയം എന്നിവയ്ക്കുള്ള ഒരു പരിശീലനകേന്ദ്രമെന്ന നിലയില്‍ അബിതിയെറ്റര്‍ ഉയര്‍ന്നു. തന്‍നിമിത്തം നടന്‍മാരുടെ പുതിയ തലമുറകളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു. 1960-ല്‍ ആരംഭിച്ച ദശകത്തിലെ അന്താരാഷ്ട്ര നാടകോത്സവങ്ങളിലും അബിതിയെറ്റര്‍ കൂടുതലായി സഹകരിച്ചു. ഡബ്ളിന്‍ നാടകോത്സവത്തിന് രൂപംകൊടുത്തതും അബിതിയെറ്ററാണ്. 1951-ല്‍ ഉണ്ടായ തീപിടിത്തത്തോടെ പ്രവര്‍ത്തനം അടുത്തുള്ള ക്വീന്‍സ് തിയെറ്ററിലേക്കു മാറ്റി. 1958-ല്‍ പഴയ അബിതിയെറ്ററിന്റെ സ്ഥാനത്ത് പുതുതായി ഒരു വലിയ തിയെറ്റര്‍ പണിയുവാനുള്ള പദ്ധതികള്‍ക്കു രൂപംനല്കി. 1966 ജൂല. 18-ന് പുതിയ അബിതിയെറ്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വെളിച്ചം, ശബ്ദവിന്യാസം തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് വലിയ പ്രചാരവും പുതിയ സംവിധാനങ്ങളും ഇന്നു സുലഭമാണെങ്കിലും പഴമയുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ അബിതിയെറ്റര്‍ ഇന്നും ശ്രദ്ധിച്ചുപോരുന്നു. പരീക്ഷണനാടകങ്ങള്‍ അവതരിപ്പിക്കുന്നതിനുവേണ്ടി 'പീക്കോക്ക്' (ജലമരീരസ) എന്ന ഒരു ചെറിയ തിയെറ്ററും അബിതിയെറ്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബിതിയെറ്ററിന്റെ നേതൃത്വത്തില്‍ നാടകകൃത്തുക്കള്‍ക്കുവേണ്ടി ഒരു സ്കൂളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐറിഷ് നാടകങ്ങളുടെ പ്രശസ്തിക്കുവേണ്ടി അബിതിയെറ്റര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. മറ്റു യൂറോപ്യന്‍ തിയെറ്ററുകളുമായി സഹകരിച്ച് അബിതിയെറ്റര്‍ അതിന്റെ പ്രവര്‍ത്തനപരിധി വിപുലീകരിച്ചു. ഐറിഷ് നാടകങ്ങളുടെ പ്രചാരണമാണ് അബിതിയെറ്ററിന്റെ ഉദ്ദേശ്യമെങ്കിലും ഇതരനാടകങ്ങളുടെ പഠനത്തിലും താത്പര്യം കാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. 1911-12, 1932-33, 1934-35, 1937-38 എന്നീ വര്‍ഷങ്ങളില്‍ അബിതിയെറ്റര്‍ നടത്തിയ നാടകപര്യടനങ്ങളുടെ ഫലമായി ഒട്ടേറെ കലാകാരന്‍മാര്‍ പ്രശസ്തരായിട്ടുണ്ട്, ഡഡ്ലിഡിഗ്ഗഴ്സ്, ബാറി ഫിറ്റ്സ്ജെറാല്‍ഡ് ആര്‍തര്‍ ഷീല്‍സ്, ആര്‍ബര്‍ട് ഷാര്‍പ്, പി.ജെ. കെല്ലി, എഫ്.ജെ. മാക്കോര്‍മിക്, മൌറീന്‍ ഡിലനേ, സാറാ ആള്‍ഗുഡ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2004 ഡി.-ല്‍ അബിതിയെറ്റര്‍ നൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. നോ: അന്റോയിന്‍, ആന്ദ്രേ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍