This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിടമ്പ് നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:42, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിടമ്പ് നൃത്തം

വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ നിലനില്ക്കുന്ന അനുഷ്ഠാന നൃത്തം. പുരാതന സവര്‍ണ ക്ഷേത്രങ്ങളിലാണ് ഇത് അധികവും നടത്തുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച (ഉത്തര കേരളത്തിലെ) ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാനം നിലവിലില്ല. ഉത്സവകാലത്തും മറ്റ് വിശേഷ അവസരങ്ങളിലും ദേവവിഗ്രഹം (തിടമ്പ്) തലയിലേറ്റിക്കൊണ്ട് പൂജാരി ചെയ്യുന്ന നൃത്തമാണിത്. താളപ്രധാനമായ ഈ അനുഷ്ഠാന കലയില്‍ ചെണ്ട ഒരു പ്രധാന ഘടകമാണ്.

രണ്ടു കഴകളില്‍ ഉറപ്പിച്ച തിടമ്പ് രണ്ട് ആളുകള്‍ ചേര്‍ന്ന് തോളില്‍ എടുത്തുകൊണ്ട് മേളത്തിനനുസരിച്ച് താളം ചവുട്ടി നൃത്തം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍