This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പോളോഡോറസ് (സ്കിയാഗ്രാഫോസ്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പോളോഡോറസ് (സ്കിയാഗ്രാഫോസ്)
അുീഹീറീൃീൌ
ബി.സി. 5-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു അഥീനിയന്‍ ചിത്രകാരന്. 430-400 വരെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്ത്തനകാലമെന്ന് കരുതപ്പെടുന്നു. 'നിഴല്‍ ചിത്രകാരന്' (ഠവല ടവമറീം ജമശിലൃേ) എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കലാചരിത്രത്തില്‍ ഒരു മുന്നോടിയായിട്ടാണ് ഇദ്ദേഹം കരുതപ്പെടുന്നത്. ചുവര് ചിത്രകാരന് എന്നതിനേക്കാള്‍ ഈസല് ചിത്രകാരനായി പ്രശസ്തിനേടിയ ആദ്യത്തെ കലാകാരനും ഇദ്ദേഹമാണ്. വര്ണമിശ്രണത്തിലും വര്ണസമന്വയനത്തിലും മുന്‍ഗാമിയായിരുന്ന അഗതാര്ക്കസിന്റെ സമ്പ്രദായത്തെ ഇദ്ദേഹം പരിഷ്കരിക്കുകയും ചിത്രങ്ങളിലെ രൂപങ്ങള്‍ക്ക് കൂടുതല്‍ യാഥാര്‍ഥ്യഭാവം നല്‍കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രചനാസമ്പ്രദായത്തെ നിഴല്ചിത്രരചന (ടസശമഴൃമുവശമ) എന്നോ വര്ണചിത്രരചനയെന്നോ, ദൃശ്യചിത്രരചന (ടസലൌീഴൃമുവശമ) എന്നോ വിളിക്കാം. അഗതാര്‍ക്കസ് ഇക്കൂട്ടത്തില്പ്പെട്ട ദൃശ്യചിത്രരചനാസമ്പ്രദായം അവലംബിച്ച ആളാണ്. സൂക്സിസ് എന്ന ചിത്രകാരന് വസ്തുക്കളുടെ വിഭ്രാമകദൃശ്യരൂപരചനയിലും ഭാവാത്മകരൂപസാദൃശ്യധാരണാരോപണചിത്രരചനയിലും അപ്പോളോഡോറസിനെ അനുകരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഒഡീസിയസ് (ഛറ്യലൌൈ), മിനര്‍വായുടെ ഇടിവാളേറ്റ അജാക്സ് (അഷമഃ ൃൌരസ യ്യ ഘശഴവശിേഴ യ്യ ങശില്ൃമ) എന്നിവ പ്ളിനിയുടെ അഭിനന്ദനം നേടിയവയാണ്. നിഴലും വെളിച്ചവും സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുള്ള യവനചിത്രകാരന്മാരില് മുന്‍പനും അപ്പോളോഡോറസ് ആയിരുന്നു.