This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപ്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 28 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താപ്തി

Tapti

ഇന്ത്യയില്‍ ഉപദ്വീപീയ മേഖലയിലെ ഒരു പ്രധാന നദി; 'തപി' എന്നും പേരുണ്ട്. മധ്യപ്രദേശിലെ ബേതൂള്‍ ജില്ലയില്‍ സത്പുരാ മലനിരകളുടെ കിഴക്കേയറ്റത്തെ രിക്സ കുന്നുകളില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന താപ്തിക്ക് 700 കി.മീ.ലധികം നീളമുണ്ട്. സത്പുരനിരകള്‍ക്കും ഡെക്കാണ്‍ ലാവാ പീഠഭൂമിക്കും മധ്യേയുള്ള ഇടുങ്ങിയ താഴ്വാരത്തിലൂടെ പ്രവഹിക്കുന്ന താപ്തി, നര്‍മദയ്ക്കൊപ്പം പടിഞ്ഞാറന്‍ ദിശയാണു സ്വീകരിക്കുന്നത്. മലനിരകളിലൂടെ കുറച്ചുദൂരം ഒഴുകിയ ശേഷം തെക്കോട്ടു തിരിഞ്ഞ് ബര്‍ഹാന്‍പൂര്‍ ചുരത്തിലൂടെ പുറത്തു കടക്കുന്നു. ഇവിടെ വച്ചാണ് പൂര്‍ണാനദി താപ്തിയില്‍ ലയിക്കുന്നത്. തുടര്‍ന്ന് സത്പുരാനിരകള്‍ക്കും അജന്താകുന്നുകള്‍ക്കും മധ്യേയുള്ള ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന താപ്തി ഇടുങ്ങിയതും ആഴമേറിയതുമായ ഒരു താഴ്വരയിലൂടെ പശ്ചിമഘട്ടത്തെ മുറിച്ചു കടക്കുന്നു. മഹാരാഷ്ട്രയിലെ പരുത്തികേന്ദ്രമായ ഖണ്ഡേഷ് മേഖലയെ ജലസിക്തമാക്കുന്നത് താപ്തിയാണ്. ഗുജറാത്തിലെ വീതി കുറഞ്ഞ സമതലത്തില്‍ പ്രവേശിക്കുന്ന താപ്തി സൂറത്തിനു സമീപം അറേബ്യന്‍ കടലിന്റെ ശാഖയായ കാംബെ ഉള്‍ക്കടലില്‍ പതിക്കുന്നു.

ഏകദേശം 65,300 ച.കി.മീ. പ്രദേശത്തെ താപ്തി ജലസേചി തമാക്കുന്നുണ്ട്. നദിയുടെ അഴിമുഖത്തുനിന്ന് 50 കി.മീ. ഉള്ളിലേക്കു വരെ വേലിയേറ്റം ഉണ്ടാകുന്നു. ഇതില്‍ ഉദ്ദേശം 30 കി.മീ. ഗതാഗതയോഗ്യമാണ്.

നര്‍മദയ്ക്ക് ഏതാണ്ട് സമാന്തരമായാണ് താപ്തിയുടെ ഗതിമാര്‍ഗം. ഈ രണ്ട് നദികളും അവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന സത്പുരകുന്നുകളും ഉത്തരേന്ത്യന്‍ സമതലത്തിനും ഉപദ്വീപീയ മേഖലയ്ക്കും മധ്യേയുള്ള നൈസര്‍ഗികാതിര്‍ത്തിയായി വര്‍ത്തിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍