This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താങ്-താ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താങ്-താ
മണിപ്പൂരിലെ ഒരായോധന കല. താങ്-താ എന്നതിന് വാള്-കഠാര എന്ന അര്‍ഥമാണുള്ളത്. ഹുയെന്‍ ല ലോങ് എന്ന ആയോധന കലയ്ക്ക് താങ്-താ എന്ന പേരിലാണ് പ്രചാരം ലഭിച്ചത്. മണിപ്പൂരിലെ മെയ് തി ജനവിഭാഗങ്ങള്‍ക്കിടയിലാണ് ഈ ആയോധനകലയ്ക്കു പ്രചാരം. മറ്റു പല ജനവിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ് ഇവരുടെ ചരിത്രത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. താങ്-തായില്‍ പ്രാവീണ്യം നേടിയ ഇവര്‍ ശത്രുക്കളെ കീഴടക്കുന്നതില്‍ സമര്‍ഥരായിരുന്നു.
മെയ് തി ജനവിഭാഗത്തിന്റെ സ്ഥാപകനായതില് സിദാബായുടെ അസ്ഥികളാണ് താങ്-തായില്‍ ഉപയോഗിക്കുന്ന വാളുകളും കഠാരകളും എന്നാണ് ഐതിഹ്യം. 15-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്ന ഖഗെംബരാജാവാണ് താങ്-തായെ പരിപോഷിപ്പിച്ചത്. മണിപ്പൂര്‍ പിടിച്ചടക്കി (1891) ബ്രിട്ടിഷുകാര്‍ അവിടത്തെ ആയോധന കലകളെ നിരോധിച്ചുവെങ്കിലും വളരെ രഹസ്യമായി താങ്-താ സംരക്ഷിക്കപ്പെട്ടു. 1949-ല്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായപ്പോള്‍ താങ്-താ വീണ്ടും അരങ്ങേറി. ഇപ്പോള്‍ ആയോധന രംഗത്തു മാത്രമല്ല, നാടകവേദിയിലും മറ്റും ഈ കലയ്ക്ക് പ്രാമുഖ്യം ലഭിച്ചു വരികയാണ്. മണിപ്പൂരിലുള്ള അനേകം ആയോധന കലാസ്ഥാപനങ്ങള്‍ താങ്-തായില്‍ പരിശീലനം നല്കിവരുന്നു. നൃത്തസംവിധായകരും നാടക സംവിധായകരും ഇതില്‍ ആകൃഷ്ടരാണ്. പരമ്പരാഗതമായി താങ്-തായ്ക്ക് നാലു രീതികളുണ്ട്: താ-ഖൗസറോള് (കഠാരനൃത്തകല), താങ്കായ്റോള് (വാള്‍പ്പയറ്റ് കല), സരിത് - സരത് (ആയുധരഹിതയുദ്ധം), തെങ്കൌറോള് (സ്പര്‍ശന സംബോധനകല) എന്നിവയാണിവ. ആദ്യത്തെ മൂന്നു രീതികളാണ് ഏറെ പ്രചാരത്തിലുള്ളത്. യുദ്ധത്തില്‍ വിജയം ഉറപ്പാക്കു ന്നതിനുവേണ്ടി നടത്തുന്ന മന്ത്രവാദം കലര്‍ന്ന ഒരനുഷ്ഠാനമാണ് നാലാമത്തേത്.