This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:55, 8 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.89 (സംവാദം)

അപവാഹം

ഉൃമശിമഴല


ഭൌമോപരിതലത്തിലൂടെ പ്രവഹിക്കുന്ന ജലസഞ്ചയത്തെ പൊതുവെ വിശേഷിപ്പിക്കുന്ന സംജ്ഞ.


മഴവെള്ളത്തിന്റെ ഒരു ഭാഗം ബാഷ്പീകൃതമായി അന്തരീക്ഷത്തില്‍ തന്നെ ലയിക്കുന്നു. മണ്ണിലൂടെ ഊര്‍ന്നിറങ്ങുന്ന മറ്റൊരുഭാഗം ഭൂമിക്കടിയില്‍ സഞ്ചയിക്കപ്പെടുന്നു. ശേഷിച്ച ഭാഗം ഭൂതലത്തിലൂടെ ഒഴുകിനീങ്ങി നാനാവിധത്തിലുള്ള അപവാഹമാതൃകകള്‍ക്ക് (റൃമശിമഴല ുമലൃിേേ) രൂപം നല്കുന്നു. ഏറിയകൂറും നീരൊഴുക്കുകള്‍ വേനല്ക്കാലം ആകുമ്പോള്‍ വറ്റിപ്പോകുന്നവയാണ്. എന്നാല്‍ നല്ലതോതില്‍ മഴയുള്ള പ്രദേശങ്ങളിലെ ഉറവകളില്‍നിന്നും മഞ്ഞുമൂടിയ പര്‍വതശിഖരങ്ങളിലെ ഹിമാനികളില്‍ നിന്നും ഊറിയൊഴുകുന്ന നീര്‍ച്ചാലുകള്‍ ഒരിക്കലും വറ്റാത്തവയായിത്തീരുന്നു.


നിശ്ചിതമാര്‍ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ജലധാര കാലക്രമത്തില്‍ ഒഴുക്കുചാലിനെ കരണ്ടു വലുതാക്കുകയും അപരദനപ്രവര്‍ത്തനത്തിലൂടെ നദീതാഴ്വരയ്ക്ക് (ൃശ്ലൃ ്മഹഹല്യ) രൂപം നല്കുകയും ചെയ്യുന്നു. നദിയിലെ ജലസമൃദ്ധി, പ്രാദേശിക ശിലകളുടെ സ്വഭാവം, പ്രവാഹകാലം എന്നിവയ്ക്കുനുസൃതമായി തീരെ ഇടുങ്ങിയതോ, ഢആകൃതിയിലുള്ളതോ, പരന്നതോ ആയ താഴ്വരകള്‍ രൂപംകൊള്ളുന്നു.


ഒരു നദിയും അതിലെ ഉപനദികളും അവയിലേക്ക് ഒഴുകിവീഴുന്ന തോടുകളും നീര്‍ച്ചാലുകളുമൊക്കെച്ചേര്‍ന്ന പ്രത്യേക ജലനിര്‍ഗമനവ്യവസ്ഥയാണ് അപവാഹക്രമം. അടുത്തടുത്തുള്ള രണ്ടു നദീതാഴ്വരകള്‍ക്കിടയ്ക്കുള്ള ഉയര്‍ന്ന പ്രദേശത്തെ ദ്വിനദീമധ്യം (കിലൃേളഹ്ൌല) എന്നു വിശേഷിപ്പിക്കുന്നു; വ്യത്യസ്ത അപവാഹക്രമങ്ങള്‍ക്കു രൂപം നല്കത്തക്കവണ്ണം അവയ്ക്കിടയ്ക്കായി കിടക്കുന്ന ഉന്നതപ്രദേശത്തെ ജലവിഭാജകം (ണമലൃേ ഉശ്ശറല) എന്നു പറയും.


അഭിശീര്‍ഷ (വലമറംമൃറ) അപരദനത്തിന്റെ ഫലമായി അപവാഹവ്യവസ്ഥയുടെ വ്യാപ്തി അനപവാഹക്ഷേത്രങ്ങളിലേക്കും വ്യാപിക്കാറുണ്ട്. സാധാരണയായി പുതിയ നീര്‍ച്ചാലുകള്‍ പിരിഞ്ഞൊഴുകി വളരെദൂരം എത്തുന്നു.


അപവാഹ വ്യവസ്ഥയുടെ സാധാരണ വിഭജനം യൌവനാവസ്ഥ, പ്രൌഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെയാണ് (നോ: അപരദനക്രമം). യൌവനാവസ്ഥയിലെ നദികള്‍ ശക്തമായ ഒഴുക്കുള്ളവയും തീവ്രമായ അപരദനശക്തി ഉള്ളവയും ആയിരിക്കും. വലിയ പാറകളെപ്പോലും ഒഴുക്കിക്കൊണ്ടുപോകാവുന്ന വഹനക്ഷമതയും ഇവയ്ക്കുണ്ടായിരിക്കും. പ്രൌഢാവസ്ഥയിലുള്ള നദികള്‍ താരതമ്യേന വേഗം കുറഞ്ഞ് സാധാരണ വലുപ്പമുള്ള പദാര്‍ഥങ്ങളെ മാത്രം വഹിച്ചുനീക്കുന്നവയാണ്. ഈ അവസ്ഥയില്‍ അപരദനശക്തി കൂടുതലായി അനുഭവപ്പെടുന്നത് നദീമാര്‍ഗത്തിന്റെ ഇരുവശങ്ങളിലുമാണ്. നദി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. വൃദ്ധാവസ്ഥയില്‍ നദിയുടെ വേഗം തീരെ കുറയുന്നതോടെ അപരദനശക്തി സാരമായി ക്ഷയിക്കുന്നു. ഈ അവസ്ഥയില്‍ നിക്ഷേപണമാണ് പ്രധാനമായും നടക്കുന്നത്. എക്കലും വണ്ടലും അടിഞ്ഞ് വിസ്തൃതമായ സമതലങ്ങള്‍ രൂപംകൊള്ളുന്നു. നദിയുടെ ഇരുവശങ്ങളിലുമായി തടബന്ധങ്ങള്‍ (ഘല്ലല) സൃഷ്ടിക്കപ്പെടുന്നതും സാധാരണയാണ്.


സമുദ്രത്തിലെത്തുന്നതോടെ നദീജന്യനിക്ഷേപങ്ങള്‍ ശക്തമായ തിരമാലകളാല്‍ അങ്ങിങ്ങ് വഹിച്ചുനീക്കപ്പെടുന്നു. ഉള്‍ക്കടലുകളിലും കരയിലേക്കു കയറിക്കിടക്കുന്ന ഭാഗങ്ങളിലുമാണ് നദി പതിക്കുന്നതെങ്കില്‍ തിരകളുടെ ബലക്ഷയംമൂലം നിക്ഷേപങ്ങള്‍ നദീമുഖത്തു തന്നെ അടിഞ്ഞ് ഡെല്‍റ്റകള്‍ രൂപംകൊള്ളുന്നു. ഗംഗ, നൈല്‍, മിസിസിപ്പി തുടങ്ങിയ നദികള്‍ക്കു വിസ്തൃതമായ ഡെല്‍റ്റാപ്രദേശങ്ങളുണ്ട്. നോ: ഡെല്‍റ്റ


ജലപ്രവാഹത്തിനു ഭൂരൂപവുമായുള്ള അനുവര്‍ത്തക ബന്ധത്തെക്കുറിച്ച് ആദ്യമായി സൂചന നല്കിയത് പവ്വല്‍ ആയിരുന്നു. ഡേവിസ് അപവാഹക്രമങ്ങള്‍ക്കു വ്യക്തവും ജനിതകവും ആയ വര്‍ഗീകരണം നല്കി. പൂര്‍വപ്രകൃതിയിലെ ശിലാഘടനയുമായി ബന്ധപ്പെടുത്തി അനുവര്‍ത്തി (ഇീിലൂൌെലി), പരിവര്‍ത്തി (ടൌയലൂൌെലി), പ്രത്യനുവര്‍ത്തി (ഛയലൂൌെലി), നവാനുവര്‍ത്തി (ഞലലൂൌെലി), ക്രമഹീനം (കിലൂൌെലി) എന്നിങ്ങനെയുള്ള വിഭജനരീതിയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. അപരദനത്തിന് എളുപ്പം വഴങ്ങുന്ന ശിലാതലങ്ങളിലൂടെ ഒഴുകി നീങ്ങുന്ന നദീവ്യൂഹമാണ് പരിവര്‍ത്തി അപവാഹം. ഇവയുടെ ചാലുകളും തടങ്ങളും താരതമ്യേന പെട്ടെന്നു വികസിക്കുന്നു. ശിലാപ്രസ്തരപരമായി നോക്കുമ്പോള്‍ നതി ലംബീയമോ (ൃശസല), അനുദൈര്‍ഘ്യമോ (ഹീിഴശൌറശിമഹ) ആയ ചാലുകളായിരിക്കും ഇവയ്ക്കുണ്ടായിരിക്കുക.


ക്രമഹീന അപവാഹത്തില്‍ നദീമാര്‍ഗങ്ങളുടെ രൂപവത്കരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിര്‍ണയിക്കാനാവില്ല. സ്ഥലരൂപത്തിന്റെ പൂര്‍വപ്രകൃതിയുമായോ സംരചനയുമായോ താദാത്മ്യമുള്ള ചാലുകളല്ല ഈ ക്രമത്തില്‍ കാണുന്നത്. അനുവര്‍ത്തക സ്വഭാവമുള്ള നദികളുടെ ദിശയ്ക്കു നേര്‍വിപരീതമായി ഒഴുകുന്ന നീര്‍ച്ചാലുകളെയാണ് പ്രത്യനുവര്‍ത്തി എന്നു വിശേഷിപ്പിക്കുന്നത്. അനുവര്‍ത്തകങ്ങളുടെ ദിശയില്‍തന്നെ പുതുതായി രൂപം പ്രാപിക്കുന്ന നദീമാര്‍ഗങ്ങളെ നവാനുവര്‍ത്തി എന്നും വിളിക്കുന്നു.


അപരദനചക്രത്തിന്റെ സാമാന്യഗതിക്കു വിഘ്നം നേരിട്ട് ഉണ്ടാകുന്ന പുതിയ ഭൂരൂപങ്ങളില്‍ സവിശേഷരൂപത്തിലുള്ള ചില അപവാഹക്രമങ്ങള്‍ ഉടലെടുക്കുന്നു. ഉദാഹരണമായി അധ്യാരോപിത അപവാഹം (ടൌുലൃുീലെറ റൃമശിമഴല) താഴ്വരയുടെ രൂപംകൊള്ളലിനും മുന്‍പുള്ള ശിലാപടലങ്ങളിലേക്കു വ്യാപിച്ചുകാണുന്നു. നിലവിലുള്ള ധരാതലീയപ്രകൃതിയും സംരചനയുമായി ബന്ധമില്ലാത്ത നിലയില്‍, പൂര്‍വപ്രകൃതിക്ക് അനുയോജ്യമായ ചാലുകളിലൂടെ ഒഴുകിനീങ്ങുന്ന നദികളും കാണാം. അപരദനം മൂലം ഈ പ്രകൃതിക്ക് മാറ്റം വരുന്നില്ല. അവസാദ നിക്ഷേപങ്ങള്‍, ഹിമാനീവിസ്ഥാപന (ഴഹമരശമഹ റൃശള) ത്തോടനുബന്ധിച്ചുണ്ടാകുന്ന നിക്ഷേപങ്ങള്‍, ലാവാനിക്ഷേപങ്ങള്‍ തുടങ്ങിയ പുതിയ പ്രതലങ്ങളിന്മേല്‍ രൂപംകൊള്ളുന്ന നീര്‍ച്ചാലുകള്‍ അനുവര്‍ത്തമായ (രീിലൂൌെലി) അപവാഹക്രമത്തിനാണ് രൂപം നല്കുന്നത്. പൂര്‍വവര്‍ത്തി അപവാഹങ്ങള്‍ (അിലേരലറലി റൃമശിമഴല) എല്ലാംതന്നെ മേല്പറഞ്ഞവിധം സമീപശിലാപടലങ്ങളുടെ ആവിര്‍ഭാവത്തിനു മുന്‍പ് തന്നെ നിലനിന്നുപോന്നതാണെന്നുവരാം. ചാലുകളുടെ ആഴവും പരപ്പുംമൂലം പ്രോത്ഥാനകാരകങ്ങളുടെ സ്വാധീനതയെ അതിജീവിച്ച് പ്രവഹിച്ചുപോരുന്ന നദികളായി ഇവയെ അനുമാനിക്കുന്നതില്‍ തെറ്റില്ല.


ഒരു പ്രത്യേക ഭൂഭാഗത്തിലെ നീര്‍ച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോള്‍, അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ അഥവാ മാതൃക ലഭിക്കുന്നു. ഈ മാതൃകകള്‍ പ്രസക്ത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലകളുടെ സ്വഭാവം, ശിലാപ്രസ്തരങ്ങളുടെ സംരചന, വലനം, ഭ്രംശം തുടങ്ങിയ പടലവിരൂപണ (റശമൃീുവശര) പ്രക്രിയകള്‍ ആദിയായവയെ പ്രതിഫലിപ്പിക്കുന്നതിലൂടെ, സമീപകാലത്ത് ആ ഭൂഭാഗത്ത് അനുഭവപ്പെട്ടിട്ടുള്ള ഭൂവിജ്ഞാനീയപരവും ഭൂരൂപാത്മകവുമായ പ്രക്രമങ്ങളിലേക്കു വെളിച്ചം വീശുന്നു. അപവാഹക്രമങ്ങളില്‍ ഏറ്റവും സാധാരണമായിട്ടുള്ള ഒന്നാണ് ദ്രുമാകൃതിക മാതൃക (ഉലിറൃശശേര ുമലൃിേേ). ഏകരൂപമായ ശിലാപടലങ്ങളില്‍ വിരൂപണപ്രക്രിയകളുടെ അഭാവത്തില്‍ രൂപംകൊള്ളുന്നതാണ് ദ്രുമാകൃതിക അപവാഹം. പര്‍ണസിരകളെപ്പോലെ വ്യാപിച്ചുകാണുന്ന നീര്‍ച്ചാലുകള്‍ പ്രധാനനദിയുമായി ന്യൂനകോണദിശകളില്‍ ഒഴുകിച്ചേരുന്ന അപവാഹക്രമമാണ് ഇത്. ജാലയുക്ത അപവാഹം (ഠൃലഹഹശ റൃമശിമഴല) ആണ് മറ്റൊരുക്രമം. കാറ്റ്, ഹിമാനി എന്നിവയുടെ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുന്ന നിക്ഷേപതടങ്ങള്‍ക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ പരസ്പരം സമാന്തരമായി ഒഴുകി, ഏതാണ്ടു കമ്പിവലപോലുള്ള ഒരു രൂപരേഖ സൃഷ്ടിക്കുന്ന നീര്‍ച്ചാലുകളാണ് ഈ മാതൃകയില്‍ കണ്ടുവരുന്നത്. ഇവ അന്യോന്യം സംഗമിക്കുന്നത് ലംബദിശകളിലാണ്. പ്രധാനനദിയുടെ പ്രവാഹദിശയില്‍ സമകോണീയമായ വ്യതിയാനം വന്നുകാണുന്നതും സാധാരണമാണ്. ഭ്രംശരേഖകള്‍, ശിലാസന്ധികള്‍ തുടങ്ങിയവയെ ആശ്രയിച്ചുള്ള നീര്‍ച്ചാലുകള്‍ ദീര്‍ഘചതുരാകൃതിയില്‍ ഒത്തുചേരുന്നു. കുംഭാകൃതിയിലുള്ള കുന്നുകള്‍ക്കുയരെനിന്നും ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍ നാനാദിശകളിലേക്കു പിരിഞ്ഞൊഴുകുന്നതായി കാണുന്നു (ആരീയ അപവാഹം-ഞമറശമഹ റൃമശിമഴല). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (ഇലിൃശുലമേഹ) അപവാഹം മറ്റൊരു മാതൃകയാണ്. അപരദന ചക്രത്തിലെ പ്രൌഢാവസ്ഥയില്‍ രൂപംകൊള്ളുന്ന കുംഭാകൃതിയിലുള്ള വ്യവച്ഛേദിത ഭൂരൂപങ്ങളില്‍ (റശലൈരലേറ ഹമിറ ളീൃാ) കഠിനശിലകളുടെയും നര്‍മശിലകളുടെയും അടരുകള്‍ ഒന്നിടവിട്ട് അടുക്കിയനിലയില്‍ കാണപ്പെടാം. ഇത്തരം സംരചനകളിലെ നര്‍മശിലാഭാഗങ്ങളില്‍ മാത്രം നീര്‍ച്ചാലുകള്‍ രൂപംകൊള്ളുന്നത് ഫലത്തില്‍ വലയാകാരമായ (അിിൌഹമൃ) ഒരു അപവാഹക്രമത്തിനു രൂപം നല്കുന്നു. മേല്പറഞ്ഞവകൂടാതെ വിഷമകോണിയം (അിഴൌഹമലേ), കണ്ടകീയം (ആമൃയലറ), അപവിന്യസ്തം (ഉലൃമിഴലറ), ഗുംഫിതം (ആൃമശറലറ), സങ്കീര്‍ണം (ഇീാുഹലഃ) എന്നിങ്ങനെ വിവിധ മാതൃകകളായി അപവാഹക്രമങ്ങളെ വിഭജിക്കാവുന്നതാണ്.


ഒരു പ്രത്യേക മേഖലയുടെ ഭൂരൂപവിജ്ഞാനീയ പഠനത്തില്‍ അപവാഹത്തിന്റെ ഘടന (ലേഃൌൃല), ഘനത്വം (റലിശെ്യ), ആവൃത്തി (ളൃലൂൌലിര്യ) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ വിശ്ളേഷണത്തിലൂടെ പ്രസക്തമേഖലയിലെ നീര്‍ച്ചാലുകളുടെ ബഹുലത, ദൈര്‍ഘ്യമാനം, ആപേക്ഷികഅകലം തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നു. ഇവയാകട്ടെ കാലാവസ്ഥ, ആധാരശിലകളുടെ പാരഗമ്യത, ആധാരശിലാസംരചന, മണ്ണിന്റെ സ്വഭാവം, ചരിവുമാനം, ഉച്ചാവചം തുടങ്ങി ഭൂരൂപപ്രക്രമങ്ങളെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളുമായി നേരിട്ടു ബന്ധമുള്ളവയുമാണ്.


(ഡോ. പ്രമീളാകുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍