This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരിവള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തരിവള

കൈയിലിടുന്ന ഒരാഭരണം. സാധാരണ വളയില്‍ നിന്ന് വ്യത്യസ്തമായി, കിലുങ്ങുന്നതിനുവേണ്ടി ഉള്ളില്‍ തരികളിട്ടുള്ള വളയാണ് തരിവള. തരിമണികള്‍ ഇടുന്നതിനായി ഉള്ളു പൊള്ളയായ വിധത്തിലാണ് ഈ വള നിര്‍മിക്കുന്നത്. കിലുങ്ങുന്ന കാല്‍ത്തളയായ ചിലമ്പിനു സമാനമായി കൈയിലണിയുന്ന ഒരാഭരണമാണിത്. ദേവന്മാരും ദേവതകളും തരിവളയണിഞ്ഞിട്ടുള്ളതായി മിക്ക പുരാണങ്ങളിലും ഇതര കൃതികളിലും പരാമൃഷ്ടമായിട്ടുണ്ട്. ശ്രീകൃഷ്ണനെക്കുറിച്ചുള്ള പ്രസിദ്ധമായ 'തരിവള കടകം കാഞ്ചി പുഞ്ചേലമാല....' എന്ന ശ്രീകൃഷ്ണചരിതശ്ളോകവും 'തരിവളയിട്ടു കിലുക്കാന്‍ മോഹം'’എന്ന നമ്പ്യാര്‍ക്കവിതാശകലവും പ്രസിദ്ധമാണ്. പഴയകാലത്ത് കൈയിലും കാലിലുമിടുന്ന തരിവളകളുണ്ടായിരുന്നു. ആര്‍ഭാടത്തിന്റേയും സമ്പന്നതയുടേയും പ്രൌഢിയുടേയും ചിഹ്നമായി വരേണ്യവര്‍ഗത്തിലെ സ്ത്രീകള്‍ തരിവളകള്‍ അണിഞ്ഞിരുന്നു. ചിലപ്പതികാരം എന്ന പുരാതന തമിഴ് കാവ്യം ഒരു ചിലമ്പിനെ (കാലിലിടുന്ന തരിവളയ്ക്കു തുല്യമായ തളയെ) അധികരിച്ചുള്ളതാണ്. പില്ക്കാലത്ത്, കൈയിലിടുന്ന മണികളുള്ള വള എന്ന അര്‍ഥത്തില്‍ മാത്രം 'തരിവള'’പദം ചുരുങ്ങിപ്പോയി. ഇന്ന് തരിവള പ്രചാരത്തിലില്ല. എങ്കിലും മലയാളികളുടെ ഗൃഹാതുരത്വമാര്‍ന്ന ആഭരണപ്പഴമകളിലൊന്നായി ഇതു നിലകൊള്ളുന്നു. ഇപ്പോഴും ആധുനിക ഗാനങ്ങളില്‍‘'തരിവളയിട്ട കൈയില്‍...' തുടങ്ങിയ പ്രയോഗങ്ങള്‍ കാണുന്നുണ്ട്. 'തരിവള'യിട്ട നായികമാരില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത് ചങ്ങമ്പുഴയുടെ രമണനിലെ 'വളരൊളിത്തരിവളയണിഞ്ഞ കൈ'യുള്ള ചന്ദ്രികയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B0%E0%B4%BF%E0%B4%B5%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍