This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപഭ്രഷ്ടത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപഭ്രഷ്ടത
ഉലഴലിലൃമര്യ
സ്വതന്ത്രമായ ഭൌതികരാശികള് (ുവ്യശെരമഹ ൂൌമിശേശേല) തുല്യമായി വരുന്ന അവസ്ഥ സൂചിപ്പിക്കുന്ന സംജ്ഞ. ക്ളാസിക്കല്‍ ഭൌതികശാസ്ത്രത്തില്‍ സ്വതന്ത്രമായ രണ്ടോ അതിലേറെയോ തരം കമ്പനങ്ങള്‍ക്കു പൊതുവായി ഒരേ ആവൃത്തി (ളൃലൂൌലിര്യ) തന്നെ ആണെങ്കില്‍ ആ കമ്പനങ്ങള്‍ക്ക് അപഭ്രഷ്ടത ഉണ്ടെന്നു പറയുന്നു. തരംഗബലതന്ത്ര(ണമ്ല ങലരവമിശര)ത്തില്‍ രണ്ട് അവസ്ഥകളിലുള്ള ഊര്‍ജനിലകള്‍(ലിലൃഴ്യ ഹല്ലഹ)ക്ക് ഒരേ ഊര്‍ജംതന്നെ ആണെങ്കില്‍ ആ നിലകളുടെ ഒരു ഗുണധര്‍മം ആണ് അപഭ്രഷ്ടത. വിവിധതരം ി കമ്പനങ്ങള്‍ ഒരേ ആവൃത്തിയില്‍ ഉണ്ടെങ്കില്‍, അത്തരം അപഭ്രഷ്ടതയുടെ ഡിഗ്രി ി ആയിരിക്കും.
ഭൌതികശാസ്ത്രത്തിന്റെ ആധുനികശാഖയായ ക്വാണ്ടം ബലതന്ത്രത്തിലെ വളരെ സാങ്കേതികമായ ഒരാശയമാണിത്. ഒരു ഭൌതികവ്യൂഹത്തിന്റെ അവസ്ഥകള്‍ നിര്‍ദിഷ്ടമായ ക്വാണ്ടം നമ്പരുക(ൂൌമിൌാ ിൌായലൃ)ളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഓരോ അവസ്ഥയേയും പ്രത്യേക ഫലനം (ളൌിരശീിേ) കൊണ്ട് ചിത്രീകരിക്കാവുന്നതാണ്. ഒരു ഫലനത്തിന് സംഗതമായ ഊര്‍ജത്തിന്റെ മൂല്യം വ്യൂഹത്തിന്റെ തന്നെ ഐഗന്മൂല്യം (ലശഴലി ്മഹൌല) ആണ്. ചിലപ്പോള്‍ ഒരു മൂല്യത്തിനു സംഗതമായ ഒന്നിലധികം ഫലനങ്ങള്‍ ഉണ്ടാകാം. അത്തരം ഫലനങ്ങളെയും ബന്ധപ്പെട്ട മൂല്യങ്ങളെയും അപഭ്രഷ്ടം എന്നു പറയുന്നു.
വാതകങ്ങളുടെ ഗതികസിദ്ധാന്ത(ഗശിലശേര വേല്യീൃ)ത്തില്‍ 'ആദര്ശവാതകനിയമങ്ങള്' (കറലമഹ ഏമ ഘമം) അനുസരിക്കാത്ത വാതകങ്ങളെ അപഭ്രഷ്ടം എന്നു പറയാറുണ്ട്. 'യഥാര്‍ഥ വാതകങ്ങള്‍' (ൃലമഹ ഴമലെ) എല്ലാംതന്നെ അപഭ്രഷ്ടം ആണ്. ഇവ ആദര്ശസ്വഭാവത്തില്നിന്ന് എത്രത്തോളം വ്യതിചലിക്കുന്നുവോ അത്രത്തോളം അവയുടെ അപഭ്രഷ്ടതയും കൂടുന്നു.
'ഫെര്‍മി താപനില' (എലൃാശ ലാുേലൃമൌൃല)യില്‍നിന്നും വളരെ താണ താപനിലയില്‍ വര്‍ത്തിക്കുന്ന ഇലക്ട്രോണ്‍ വാതക(ലഹലരൃീി ഴമ)ത്തെ അപഭ്രഷ്ട ഇലക്ട്രോണ്‍ വാതകം എന്നാണ് പറയുന്നത്. ഇതിനു ഫെര്‍മി-ഡിറാക് (എലൃാശ ഉശൃമര) സാംഖ്യികീയ വിതരണനിയമം (ടമേശേശെേരമഹ ഉശൃശയൌശീിേ ഘമം) ബാധകമാണ്.
(ഡോ. എം.എന്‍. ശ്രീധരന് നായര്‍)