This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തന്റേടാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:57, 21 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തന്റേടാട്ടം

കഥകളിയിലെ ഒരു അഭിനയ വിശേഷം. കത്തി, താടി, കരി എന്നീ വേഷങ്ങളാണ് സാധാരണയായി ഇതഭിനയിക്കുന്നത്. തിരനോട്ടം കഴിഞ്ഞ് രംഗത്തു പ്രത്യക്ഷപ്പെടുമ്പോഴാണ് തന്റേടാട്ടം. തന്റേതായ പ്രൗഢിയും അവസ്ഥാവിശേഷങ്ങളും ആടി, സ്വയം സദസ്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനാലാവാം ഈ പേര് വന്നത്. കത്തിവേഷം തന്റേടാട്ടം നടത്തുന്നത് പീഠത്തില്‍ ഇരുന്നിട്ടാണ്. താടിയും കരിയും ഇരുന്നാട്ടത്തിനുപകരം, പാദചലനങ്ങളോടു കൂടിയ അഭിനയത്തോടെയാണ് ഇതു നടത്തുന്നത്. ഓരോ വേഷത്തിന്റേയും തന്റേടാട്ടത്തിന് ഇന്നയിന്ന കാര്യങ്ങള്‍ ആകാമെന്ന് പൂര്‍വവിധിയുണ്ട്. ബാലിയെപ്പോലുള്ള താടിവേഷങ്ങള്‍ പൊതുവേ തങ്ങളുടെ പൂര്‍വകാല മാഹാത്മ്യങ്ങളായിരിക്കും അവതരിപ്പിക്കുക. പാലാഴിമഥനത്തിന്റെ പങ്കാളിത്തം ബാലി തന്റേടാട്ടമായി അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. രാവണന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി വരങ്ങള്‍ നേടിയ കഥയും ദിഗ്വിജയം നടത്തിയ കഥയുമാണ് തന്റേടാട്ടമാക്കുക. നക്രതുണ്ഡി, സിംഹിക തുടങ്ങിയ പെണ്‍ കരിവേഷങ്ങള്‍ കണ്ണാടിയില്‍ മുഖം നോക്കുക, മുടി വിടര്‍ത്തുക, കണ്ണെഴുതുക, സൗന്ദര്യപരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, നൃത്തഗീതാദികള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് അവതരിപ്പിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍