This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍വര്‍പാഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്‍വര്‍പാഷ (1881 - 1922)
അിംമൃ ജമവെമ
തുര്‍ക്കിയിലെ യുവതുര്‍ക്കി പ്രസ്ഥാനത്തിന്റെ നേതാവ്. അഹമ്മദ്ബേയുടെ മകനായി ഇദ്ദേഹം 1881 ന. 23-ന് ഇസ്താംബൂളില്‍ ജനിച്ചു. അശ്വാരൂഢസൈന്യവിഭാഗത്തില്‍ ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കുന്ന കാലത്തായിരുന്നു സുല്‍ത്താനായ അബ്ദുല്‍ ഹമീദ് കക (1842-1918)ന്റെ ഭരണത്തിനെതിരായി നാട്ടില്‍ ഉടനീളം വിപ്ളവം കൊടുമ്പിരിക്കൊണ്ടത്. സലോണിക്കയിലെ മൂന്നാം സൈന്യവിഭാഗത്തില്‍ കഴിയുന്നകാലത്ത് അന്‍വര്‍,യുവതുര്‍ക്കികളുടെ രഹസ്യസംഘടനയായ 'ഇത്തിഹാദ്വിതെറാകി'യില്‍ പങ്കാളിയായി. ബള്‍ഗേറിയരും ഗ്രീക്കുകാരുമായ ഗെറില്ലകള്‍ക്കെതിരെ 1903-ല്‍ ഇദ്ദേഹം പട നയിച്ചു. 1908-ലെ തുര്‍ക്കി വിപ്ളവത്തിന്റെ നേതാവ് അന്‍വറായിരുന്നു. മുഹമൂദ്ഷൌക്കത്തുമൊന്നിച്ച് സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് കക-ാമനെ സ്ഥാനത്യാഗം ചെയ്യിക്കുന്നതില്‍ ഈ വിപ്ളവം വിജയിച്ചു. കുറച്ചുകാലം ഇദ്ദേഹം മേജറായും മിലിറ്ററി അറ്റാഷേ ആയും ബര്‍ലിനില്‍ കഴിയുകയും 1909-11 കാലഘട്ടത്തില്‍ ജര്‍മന്‍ യുദ്ധതന്ത്രത്തില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടതോടെ അന്‍വര്‍ ജര്‍മനിവിട്ടു (1911); സൈറണിക്കയില്‍വച്ച് ഇറ്റാലിയന്‍ സൈന്യങ്ങളെ ഉപരോധിച്ചു. ഈ ആക്രമണങ്ങളെപ്പറ്റി ട്രിപ്പോളി എന്ന കൃതിയില്‍ അന്‍വര്‍ വിവരിച്ചിട്ടുണ്ട്. ഒന്നാം ബാള്‍ക്കന്‍ യുദ്ധകാലത്ത് (1912-13) അന്‍വര്‍ ആഫ്രിക്കയിലായിരുന്നു. അവിടെനിന്നും മടങ്ങി 1913 ജനു. 13-ന് യുവതുര്‍ക്കിവിപ്ളവത്തില്‍ പങ്കെടുത്ത് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നു. യുവതുര്‍ക്കികള്‍ അധികാരത്തില്‍ വന്നതോടെ അന്‍വര്‍ സൈനികമേധാവിയുമായിത്തീര്‍ന്നു. 1913 ജൂല. 22-ന് ബള്‍ഗേറിയയില്‍നിന്ന് എഡേണ്‍ (അഡ്രീയനോപ്പിള്‍) പിടിച്ചെടുത്തു. 1914 ജനു. 3-ന് ഇദ്ദേഹം തുര്‍ക്കിയിലെ യുദ്ധകാര്യമന്ത്രിയായി. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ അന്‍വര്‍ ഒഡേസ വഴി ജര്‍മനിയിലെത്തി. 1919-ല്‍ ഇദ്ദേഹം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. എങ്കിലും രക്ഷപ്രാപിച്ച് റഷ്യയില്‍ എത്തി. അവിടെ ബോള്‍ഷേവിക്കുകളുമൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുര്‍ക്കിസ്ഥാനിലേക്കയയ്ക്കപ്പെട്ട അന്‍വര്‍ അവിടത്തെ വിപ്ളവകാരികളുമായി സഹകരിച്ച് സോവിയറ്റ് റഷ്യക്കെതിരായി തിരിഞ്ഞു. ചുവപ്പു സൈന്യവുമായി ബുഖാറായ്ക്കടുത്തുവച്ചുണ്ടായ ഏറ്റുമുട്ടലില്‍ അന്‍വര്‍ വധിക്കപ്പെട്ടു (1922 ആഗ. 4). നോ: യുവതുര്‍ക്കിപ്രസ്ഥാനം