This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകേഷിത നൊബൊരു (1924 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:20, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തകേഷിത നൊബൊരു (1924 - 2000)

Takeshita Noboru


താകേഷിത നോബൊരു

ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി. പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനെന്ന് ഇദ്ദേഹം പ്രശസ്തി നേടിയിരുന്നു. പശ്ചിമ ജപ്പാനിലെ ഷിമെയ് ന്‍ പ്രവിശ്യ(prefecture)യില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകനായി 1924 ഫെ. 26-ന് ആയിരുന്നു ജനനം. ഗ്രാമീണ പരിതഃസ്ഥിതിയില്‍ എളിയ നിലയിലാണ് ഇദ്ദേഹം കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. ടോക്യോയിലെ വസേദ സര്‍വകലാശാലയില്‍നിന്ന് 1947-ല്‍ ബിരുദം സമ്പാദിച്ചു. അതിനുശേഷം നാല് വര്‍ഷക്കാലം അധ്യാപകനായി ജോലിനോക്കി. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയ തകേഷിത 1951-ല്‍ ഷിമെയ്ന്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയതല നേതാവായി ഉയരുവാന്‍ തകേഷിതയ്ക്കു കഴിഞ്ഞു. 1958-ല്‍ പാര്‍ലമെന്റിന്റെ കീഴ്സഭയില്‍ അംഗമായി. ഇതിന്റെ തുടര്‍ച്ചയായി പത്തു തവണകൂടി ഇദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചീഫ് കാബിനറ്റ് സെക്രട്ടറി എന്ന സ്ഥാനമാണ് ഇദ്ദേഹം വഹിച്ച ആദ്യത്തെ മന്ത്രിതല പദവി (1971). പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള വകുപ്പിന്റേയും, അഞ്ച് വര്‍ഷക്കാലം ധനകാര്യവകുപ്പിന്റേയും മന്ത്രിയായി സേവനമനുഷ്ഠിച്ചു. നകാസോണ്‍ യാഷുഹിരോ പ്രധാനമന്ത്രിയായിരുന്ന (1982-87) കാലത്ത് ലിബറല്‍ പാര്‍ട്ടിയില്‍ പിന്നീടുണ്ടാകുന്ന നേതൃപദവിക്കുവേണ്ടി പലരും അവകാശവാദം ഉന്നയിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയെന്ന നിലയില്‍ തകേഷിതയെ നിശ്ചയിക്കുകയാണുണ്ടായത്. നകാസോണ്‍ യാഷുഹിരോക്കുശേഷം 1987 ന.-ല്‍ തകേഷിത പ്രധാനമന്ത്രിയായി. തകേഷിതയുള്‍പ്പെടെയുള്ള പാര്‍ട്ടിനേതാക്കള്‍ക്കെതിരായി അഴിമതിയാരോപണം ഉണ്ടായതിനെത്തുടര്‍ന്ന് 1989 ജൂണില്‍ ഇദ്ദേഹത്തിന് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. 2000 ജൂണില്‍ ഇദ്ദേഹം ടോക്യോയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍