This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രെബ്ബെല്‍, കോര്‍ണിലിസ് ജേക്കബ്സൂണ്‍(വാന്‍)(1577-1633)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
06:37, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ഡ്രെബ്ബെല്‍, കോര്‍ണിലിസ് ജേക്കബ്സൂണ്‍(വാന്‍)(1577-1633)
Drebbel,Cornelis Jacobszoon(Van)
ഡച്ച് നാവിഗേഷന്‍ എന്‍ജിനീയര്‍. നെതര്‍ലന്‍ഡ്സിലെ അല്‍ക്മാറില്‍ 1572-ല്‍ ജനിച്ചു. അന്തര്‍വാഹിനിയുടെ മാതൃക ഇദംപ്രഥമമായി നിര്‍മിച്ചത് ഇദ്ദേഹമാണ്. ഗവേഷണൌത്സുക്യം മൂലം കൊത്തുപണി, ഗ്ളാസ് നിര്‍മാണം തുടങ്ങിയ ആദ്യകാല ജീവന മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് 1604-ല്‍ ഇംഗ്ളണ്ടിലെത്തിയ ഡ്രെബ്ബെല്‍, ജെയിംസ് I-ാമന്റെ ആശ്രിതനായി. അന്തരീക്ഷ മര്‍ദത്തിലും താപനിലയിലും ഉണ്ടാകുന്ന വ്യതിയാനങ്ങളെ അതിജീവിച്ച്, അവിരാമമായി സമയക്രമം പാലിക്കുന്ന ഒരു ഘടികാരം ഇദ്ദേഹം നിര്‍മിച്ചു. 1620-ല്‍ അന്തര്‍ജലീയ യാത്ര ലക്ഷ്യം വച്ച് ഡൈവിങ് ബോട്ട് എന്ന നൗകയുടെ രൂപകല്പന നടത്തി. വെള്ളത്തിലൂടെ തുഴഞ്ഞു പോകാന്‍ സൗകര്യപ്രദമായ തരത്തില്‍ തടി ഉപയോഗിച്ചു നിര്‍മിച്ച നൗകയെ ഗ്രീസ് പൂശിയ തോലുകൊണ്ടു പൊതിഞ്ഞ് ജലം കടക്കാത്തതാക്കി ലണ്ടനിലെ തേംസ് നദിയില്‍ ജലനിരപ്പില്‍ നിന്നും 4 മീ. ആഴത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ മുതല്‍ ഗ്രീനിച്ച് വരെ അന്തര്‍ജലീയ യാത്ര നടത്തി. ജലനിരപ്പിനു മുകളില്‍ പൊങ്ങി നില്ക്കുന്ന രീതിയില്‍ ബോട്ടില്‍ ഉറപ്പിച്ചിരുന്ന ഒരു ജോഡി കുഴലുകളിലൂടെ നൗകയ്ക്കുള്ളില്‍ വായുസഞ്ചാരം ഏര്‍പ്പെടുത്തിയിരുന്നു.സള്‍ഫറിന്റെ ഓക്സീകരണത്തിലൂടെയുള്ള സള്‍ഫ്യൂറിക് അമ്ള നിര്‍മാണം, കോംപൌണ്ട് മൈക്രോസ്കോപ്പ്, സ്വനിയന്ത്രിത അവ്ന്‍ (automatic oven) തുടങ്ങിയവ ഡ്രെബ്ബെലിന്റ മറ്റു കണ്ടുപിടിത്തങ്ങളില്‍പ്പെടുന്നു. ഇദ്ദേഹം 1633 ന. 7-ന് ലണ്ടനില്‍ നിര്യാതനായി.