This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൂസ്, ആര്‍തര്‍ ക്രിസ്റ്റ്യന്‍ ഹൈയ്ന്റിച്ച് (1865 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:24, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡ്രൂസ്, ആര്‍തര്‍ ക്രിസ്റ്റ്യന്‍ ഹൈയ്ന്റിച്ച് (1865 - 1935)

Drews,Arthur Christian Heinrich

ജര്‍മന്‍ തത്ത്വചിന്തകനും ആത്മീയവാദിയും. 1865-ല്‍ ഹോള്‍സ്റ്റെയിനിലെ യൂറ്റെര്‍സെനില്‍ ജനിച്ചു. 1898-ല്‍ കാള്‍സ്റൂഹയിലെ ഒരു സാങ്കേതിക വിദ്യാലയത്തില്‍ പ്രൊഫസറായി നിയമിതനായി.

എഡ്വാര്‍ഡ് ഫൊണ്‍ ഹാര്‍ട്ട്മന്‍-ന്റെ സിദ്ധാന്തത്തെ ആധാരമാക്കിയാണ് ഡ്രൂസ് തന്റെ വീക്ഷണങ്ങള്‍ക്കു രൂപംനല്കിയത്. അബോധ മനസ്സിന് പ്രാധാന്യം നല്കുന്ന വീക്ഷണങ്ങളാണ് ഇദ്ദേഹത്തിന്റേത്. ദെക്കാര്‍ത്ത് ചിന്തയുടെ വിഷയത്തിനു നല്കിയ പ്രാധാന്യം ആധുനിക തത്ത്വചിന്തയെ വഴിതെറ്റിച്ചു എന്ന് ഡ്രൂസ് കരുതി. അബോധമായ ഇച്ഛാശക്തിയാണ് ഏറ്റവും പ്രാഥമികം. ഇത് ദ്രവ്യവുമായി സന്ധിക്കുമ്പോള്‍ ബോധം ജനിക്കുന്നു. അങ്ങനെ അബോധത്തില്‍ നിന്നാണ് ബോധം ജനിക്കുന്നത്. ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ തത്ത്വമീമാംസയെ ഡ്രൂസ് 'സമൂര്‍ത്ത അദ്വൈതവാദം' (concrete monism) എന്നു വിളിച്ചു. തന്റെ സിദ്ധാന്തത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അബോധ ഇച്ഛാശക്തി ദൈവം തന്നെയാണ് എന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഡ്രൂസിന്റെ തത്ത്വശാസ്ത്രത്തിന്റെ മതപരമായ വശം വ്യക്തമാക്കുന്നു. മനുഷ്യ ജീവിതത്തില്‍ ദൈവികത്വം കണ്ടെത്തുന്നതാണ് മതധര്‍മം എന്നതാണ് ഇദ്ദേഹത്തിന്റെ മതചിന്തയുടെ കാതല്‍.

യേശുക്രിസ്തു ഒരു സങ്കല്പവും വിശ്വാസവും മാത്രമാണെന്ന് ഡ്രൂസ് വാദിച്ചു. യേശുക്രിസ്തു ജീവിച്ചിരുന്നതായി തെളിവുകളില്ല. അബോധഇച്ഛാശക്തിയുടേയും യാതനകള്‍ അനുഭവിച്ച് മോക്ഷം നേടുന്നതിന്റേയും അനശ്വര പ്രതീകമാണ് യേശുക്രിസ്തു. ഈ വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ക്രിസ്തുമതത്തിന്റെ സത്യം ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളൂ. പുതിയനിയമത്തിലെ കഥാപാത്രങ്ങളെ ഡ്രൂസ് മറ്റു മതവിഭാഗങ്ങളുടെ ദിവ്യരൂപങ്ങളുമായി താരതമ്യം ചെയ്യുന്നു. യേശുക്രിസ്തുവിനെ സൂര്യഭഗവാനായും പന്ത്രണ്ട് സുവിശേഷകന്മാരെ പന്ത്രണ്ട് രാശികളായും ചിത്രീകരിക്കുന്നു. ഇദ്ദേഹത്തിന്റെ തത്ത്വശാസ്ത്രസംഹിതയേക്കാള്‍ പ്രചാരം സിദ്ധിച്ചത് ക്രിസ്തുമതത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ക്കാണ്. 1935-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍