This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂമോറിയര്‍, ജെറാള്‍ഡ് (1873 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:33, 17 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡ്യൂമോറിയര്‍, ജെറാള്‍ഡ് (1873 - 1934)

Dumaurier ,Gerald

ഇംഗ്ളീഷ് നടനും തിയെറ്റര്‍ മാനേജരും. 20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ളീഷ് നാടകരംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ജെറാള്‍ഡ്. 1873 മാ. 26-ന് ഹാംസ്റ്റെഡില്‍ ജനിച്ചു. സാഹിത്യകാരനായ ജോര്‍ജ് ഡ്യൂമോറിയറാണ് പിതാവ്. 1894-ല്‍ നാടകാഭിനയം ആരംഭിച്ച ഡ്യൂമോറിയര്‍ 1902-ല്‍ ജെ.എം. ബാരിയുടെ ദി അഡ്മയറബിള്‍ ക്രിച്ടന്‍ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്. 1904-ല്‍ ബാരിയുടെ മറ്റൊരു നാടകമായ പിറ്റര്‍ പാനില്‍ ക്യാപ്റ്റന്‍ ഹുക്കിന്റെ വേഷമണിഞ്ഞ് ജനശ്രദ്ധ പിടിച്ചുപറ്റി. ഏണസ്റ്റ് ഹോര്‍ണങ്കിന്റെ റാഫിള്‍സ് എന്ന നാടകത്തിലൂടെയാണ് ഡ്യൂമോറിയര്‍ ഒന്നാം നിരയിലെത്തിയത്.

1910-ല്‍ തിയെറ്റര്‍ മാനേജരായി പ്രവര്‍ത്തനം ആരംഭിച്ച ഡ്യൂമോ റിയര്‍ 1916-ല്‍ ബാരിയുടെ എകിസ്ഫോറസിന്റെല്ലെ എന്ന നാടക വും 1917-ല്‍ ഡിയര്‍ ബ്രൂട്ടനും വിജയകരമായി അവതരിപ്പിച്ചു. സിറില്‍ മക്നീലിന്റെ ബുള്‍ഡോഗ് ഡ്രമണ്ട് എന്ന നാടകമാണ് ശ്രദ്ധേയമായ മറ്റൊരു സംഭാവന.

1934 ഏ.-ല്‍ 11-ന് ലണ്ടനില്‍ ഡ്യൂമോറിയര്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകളും സാഹിത്യകാരിയുമായ ഡാഫ്നെ ഡ്യൂമോറിയര്‍ പിതാവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍