This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നാപൊലിസ് കണ്‍വെന്‍ഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്നാപൊലിസ് കണ്‍വെന്‍ഷന്‍
അിിമുീഹശ ഇീി്ലിശീിേ
വാണിജ്യകാര്യങ്ങളില്‍ യു.എസ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവസാനിപ്പിച്ച് കൂടുതല്‍ മെച്ചമായ വ്യവസ്ഥകള്‍ക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1786 സെപ്. 11-ന് മേരിലന്‍ഡ് സ്റ്റേറ്റിലെ അന്നാപൊലിസില്‍ വച്ച് നടത്തിയ സമ്മേളനം.
ചെസാപീക്ക് ഉള്‍ക്കടലിലേയും പൊട്ടോമാക്ക് നദിയിലേയും ഗതാഗതം സംബന്ധിച്ച് പരസ്പരവിരുദ്ധങ്ങളായ നിയമങ്ങളാണ് മേരിലന്‍ഡിലേയും വിര്‍ജീനിയയിലേയും പ്രതിനിധിസഭകള്‍ പാസ്സാക്കിയിരുന്നത്. അതുകൊണ്ട് ആ രണ്ടു സ്റ്റേറ്റുകള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതകള്‍ നിലവിലിരുന്നു. ആ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു ശ്രമമെന്ന നിലയ്ക്ക്, 1785-ല്‍ അലക്സാണ്ട്രിയയില്‍ രണ്ടു സ്റ്റേറ്റുകളുടേയും പ്രതിനിധികള്‍ സമ്മേളിച്ചു. തുടര്‍ന്ന് എല്ലാ സ്റ്റേറ്റുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതല്‍ വിപുലമായ ഒരു സമ്മേളനം അന്നാപൊലിസില്‍വച്ച് നടത്തണമെന്ന പ്രസിഡന്റ് ജെയിംസ് മാഡിസന്റെ (1751-1836) നിര്‍ദേശം വിര്‍ജീനിയ നിയമസഭ അംഗീകരിക്കുകയും എല്ലാ സ്റ്റേറ്റുകള്‍ക്കും ക്ഷണക്കത്തുകള്‍ അയയ്ക്കുകയും ചെയ്തു.
ഒന്‍പതു സ്റ്റേറ്റുകള്‍ പ്രതിനിധികളെ അയയ്ക്കാമെന്ന് ഏറ്റിരുന്നുവെങ്കിലും, അവയില്‍ അഞ്ച്-വിര്‍ജീനിയ, ഡെലാവേര്‍, പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്-മാത്രമേ പ്രതിനിധികളെ 1786 സെപ്. 11-ന് അന്നാപൊലിസിലേക്ക് അയച്ചുള്ളു. വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ സമ്മേളനത്തിന് കഴിഞ്ഞില്ല. അന്നു നിലവിലുള്ള അമേരിക്കന്‍ ഭരണഘടനയുടെ കുറവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് പരിഹരിക്കുന്നതിനുവേണ്ടി എല്ലാ സ്റ്റേറ്റ് പ്രതിനിധികളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചിന്തിക്കേണ്ടതാണെന്നുള്ള അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ നിര്‍ദേശം സെപ്. 14-ന് സമ്മേളനം പിരിയുന്നതിനു മുമ്പായി അംഗീകരിച്ചു എന്നുള്ളതാണ് സമ്മേളനത്തിന്റെ ഏക നേട്ടം. യു.എസ്സിന്റെ അന്നത്തെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഭരണഘടനയുടെ പോരായ്മകള്‍ മനസ്സിലാക്കി അടിയന്തിരപരിഹാരം കാണേണ്ടതാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്.
(ഡോ. എ.കെ. ബേബി)