This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ, ക്ളാരന്‍സ് ഷെപ്പേഡ് ജൂനിയര്‍(1874-1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:48, 12 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡേ, ക്ലാരന്‍സ് ഷെപ്പേഡ് ജൂനിയര്‍ (1874 - 1935)

Day,Clarence Shepard Jr.

അമേരിക്കന്‍ സാഹിത്യകാരന്‍. 1874 ന. 18-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. യേല്‍ സര്‍വകലാശാലയില്‍ നിന്ന് 1896-ല്‍ ബിരുദം നേടി. അതിനുശേഷം കുറച്ചുകാലം പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്തു. അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനവസരം ലഭിച്ചു. കലശലായ സന്ധിവാതം ഇദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും സാഹിത്യരചനയ്ക്ക് അതു തടസ്സമായില്ല.

കുടുംബസ്മരണകളാണ് ഡേയുടെ ഇഷ്ടവിഷയം. അനാരോഗ്യത്താല്‍ വലയുമ്പോഴും രചനകള്‍ അടിമുടി ഫലിതമയമാക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദിസ് സിമിയന്‍ വേള്‍ഡ് (1920), ഗോഡ് ആന്‍ഡ് മൈ ഫാദര്‍ (1932), ലൈഫ് വിത് മദര്‍ (1937) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കു ന്നു. വിചിത്രസ്വഭാവക്കാരനായ തന്റെ പിതാവിനെക്കുറിച്ചുള്ള ഡേയുടെ സ്മരണകളുടെ സമാഹാരമായ ലൈഫ് വിത് ഫാദര്‍ 'ബെസ്റ്റ് സെല്ലര്‍'എന്ന നിലയില്‍ ശ്രദ്ധേയമായി. ഗോഡ് ആന്‍ഡ് ഫാദര്‍, ലൈഫ് വിത് മദര്‍ എന്നീ കൃതികളിലെ ചില അംശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഹവഡ് ലിന്‍ഡ്സിയും റസ്സല്‍ ക്രൌസും ഈ കൃതിക്കു തയ്യാറാക്കിയ നാടക രൂപാന്തരം അരങ്ങു തകര്‍ക്കുകയുണ്ടായി. 1935 ഡി. 28-ന് ന്യൂയോര്‍ക്കില്‍ ഡേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍