This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘട

കിലൃിേമശീിേമഹ ഇശ്ശഹ അ്ശമശീിേ ഛൃഴമിശ്വമശീിേ

സമാധാനപരമായ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യമാക്കി അന്താരാഷ്ട്രസിവില്‍ വ്യോമയാനവികസനത്തിനുവേണ്ടി 1947-ല്‍ സ്ഥാപിച്ച സംഘടന. ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2006-ലെ കണക്കനുസരിച്ച് ഈ സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 189 അംഗങ്ങളുണ്ട്. കാനഡയിലെ മോണ്‍ട്രിയല്‍ ആണ് ഇതിന്റെ ആസ്ഥാനം.

ഈ സംഘടനയുടെ ഉന്നതഭരണാധികാരസമിതി അംഗരാഷ്ട്രപ്രതിനിധികള്‍ അടങ്ങുന്ന അസംബ്ളിയാണ്. ഇത് സംഘടനയുടെ നിയമനിര്‍മാണസമിതികൂടിയാണ്. 1956 വരെ എല്ലാവര്‍ഷവും അസംബ്ളി യോഗങ്ങള്‍ നടത്തിയിരുന്നു. 1956-നുശേഷം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അസംബ്ളി സമ്മേളിക്കുന്നു.

അസംബ്ളിഅംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന 36 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു 'കൌണ്‍സില്‍' ആണ് സംഘടനയുടെ ഭരണസമിതി. സംഘടനയുടെ കീഴില്‍ ഉപസമിതികള്‍ സ്ഥാപിക്കുക, അംഗരാഷ്ട്രങ്ങള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്കുക എന്നിവ കൌണ്‍സിലിന്റെ അധികാരപരിധിയില്‍പ്പെടുന്നു. പ്രസിഡന്റ്, സെക്രട്ടറിജനറല്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ പണച്ചുമതല കൈകാര്യം ചെയ്യുന്നതും കൌണ്‍സില്‍ തന്നെയാണ്.

കൌണ്‍സിലിന്റെ നിയന്ത്രണങ്ങളില്‍ 'എയര്‍ നാവിഗേഷന്‍ കമ്മിഷനും' 'എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി'യും 'കമ്മിറ്റി ഓണ്‍ ജോയിന്റ് സപ്പോര്‍ട്ട് ഒഫ് എയര്‍ നാവിഗേഷന്‍ സര്‍വീസസും ഫിനാന്‍സ് കമ്മിറ്റി'യും ഉണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നവയാണ്. (1) അന്താരാഷ്ട്രവ്യോമഗതാഗത വ്യവസ്ഥകള്‍ നിശ്ചയിക്കുകയും വ്യോമഗതാഗതനടപടികള്‍ ശുപാര്‍ശ ചെയ്യുകയും അവ അന്താരാഷ്ട്രസിവില്‍വ്യോമയാനസംഘടനയുടെ നിയമാവലിയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുക; (2) വ്യോമഗതാഗതപ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കുക; (3) അന്താരാഷ്ട്രസിവില്‍വ്യോമയാനത്തിന്റെ വികാസനത്തില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ നീക്കാനുള്ള പദ്ധതികള്‍ ആലോചിക്കുക; (4) അന്താരാഷ്ട്രസിവില്‍ വ്യോമയാനഗതാഗതത്തിന്റെ സുഗമവും സുരക്ഷിതവും നിരന്തരവുമായ നടത്തിപ്പിനുവേണ്ട നടപടികള്‍ ആവിഷ്കരിക്കുക.

ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ഗതാഗതസേവനങ്ങളും നിര്‍ദിഷ്ടസൌകര്യങ്ങളും ലക്ഷ്യമാക്കി പ്രാദേശികപദ്ധതികള്‍ തയ്യാറാക്കുക എന്നതു സംഘടനയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍പ്പെടുന്നു. വിമാനത്താവളം, വ്യോമഗതാഗതം, ടെലികമ്യൂണിക്കേഷന്‍സ്, അന്തരീക്ഷഃശാസ്ത്രം, വ്യോമഗതാഗതചാര്‍ട്ട് എന്നിവയെ സംബന്ധിച്ചുള്ള സാങ്കേതികവിവരങ്ങള്‍ ഇതില്‍പ്പെട്ടതാണ്. കാലാനുസൃതമായി പ്രാദേശികസമ്മേളനത്തില്‍ ഇതിനെപ്പറ്റിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഇവയിലെ നിര്‍ദേശങ്ങള്‍ എയര്‍ നാവിഗേഷന്‍ കമ്മീഷന്റെയും കൌണ്‍സിലിന്റെയും പരിശോധനയ്ക്കും അംഗീകാരത്തിനും സമര്‍പ്പിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്രവിമാനത്തപാല്‍, വ്യോമഗതാഗതംവഴിയുള്ള വാണിജ്യാവകാശങ്ങള്‍, വിമാനത്താവളത്തിനുള്ള കൂലി നിര്‍ണയനം, വിമാനമാര്‍ഗങ്ങള്‍, സ്ഥിതിവിവരകണക്കുകളുടെ പ്രസിദ്ധീകരണം, വ്യോമഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയെപ്പറ്റി ആലോചിച്ചു തീരുമാനങ്ങള്‍ എടുക്കുന്നത് എയര്‍ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ്.

1969-70-ല്‍ വിമാനക്കൊള്ള (ഒ്യഷമരസശിഴ) തടയാന്‍ വേണ്ടി ലീഗല്‍ സബ്കമ്മിറ്റി ഒരു കരട്-അന്താരാഷ്ട്ര ഉടമ്പടി തയ്യാറാക്കുകയും വിമാനക്കൊള്ള നടത്തുന്നവരെ സംബന്ധിച്ച എക്സ്ട്രാഡിഷന്‍ നടപടികള്‍ ദ്വിപക്ഷീയ ഉടമ്പടികളില്‍ (ആശഹമലൃേമഹ മഴൃലലാലി) ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത വിമാനം പിടിച്ചെടുക്കല്‍ സംബന്ധിച്ച സാങ്കേതികവും വ്യോമയാനപരവുമായ പ്രശ്നങ്ങള്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയും എയര്‍ നാവിഗേഷന്‍ കമ്മിഷനും പഠിക്കുന്നു.

അന്താരാഷ്ട്രവ്യോമഗതാഗതത്തില്‍ നിയമാനുസൃതമല്ലാതുള്ള കൈകടത്തലുകള്‍ തടയുന്നതിനും അവ ഒഴിവാക്കുന്നതിനുവേണ്ടി ഭാവി നടപടികള്‍ ആവിഷ്കരിക്കുന്നതിനും 1969 ഏ.ല്‍ കൌണ്‍സില്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇത്തരം കുറ്റങ്ങളെ സംബന്ധിച്ച് 1963 സെപ്. 14-ന് ടോക്കിയോയില്‍വച്ച് ആലോചിക്കുകയും 1969 ഡി. 14-ന് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങള്‍ തയ്യാറാക്കുന്നതും ഈ സംഘടനയാണ്. കാനഡയിലുള്ള കേന്ദ്ര ഓഫീസിനു പുറമേ ഫ്രാന്‍സ്, തായ്ലന്റ്, ഈജിപ്ത്, മെക്സിക്കോ, പെറു, സെനെഗാള്‍, കെനിയ എന്നിവിടങ്ങളില്‍ ഈ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍