This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ്സണ്‍, ഡൊണാള്‍ഡ് (1917 - 2003 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:56, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡേവിഡ്സണ്‍, ഡൊണാള്‍ഡ് (1917 - 2003 )

ഉമ്ശറീി, ഉീിമഹറ

അമേരിക്കന്‍ തത്ത്വചിന്തകന്‍. 1917 മാ. 6-ന് മസാച്യുസെറ്റ്സിലെ സ്പ്രിങ്ഫീല്‍ഡില്‍ ജനിച്ചു. ഹാര്‍വാര്‍ഡിലായിരുന്നു വിദ്യാ ഭ്യാസം. 1939-ല്‍ ബിരുദവും 1941-ല്‍ ബിരുദാനന്തര ബിരുദവും നേടി. 1942-45 കാലത്ത് യു.എസ്. നാവികസേനയില്‍ സേവനം അനുഷ്ഠിക്കുകയുണ്ടായി. സൈനികസേവനത്തിനുശേഷം ഹാര്‍വാര്‍ഡില്‍ ക്ളാസ്സിക്കല്‍ തത്ത്വചിന്തയില്‍ പഠനം തുടരുകയും 1949-ല്‍ പ്ളേറ്റോയുടെ ഫിലെബസ്നെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് കോളജിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1951-67-ല്‍ സ്റ്റാന്‍ഫോഡ്,

1967-70-ല്‍ പ്രിന്‍സ്ടണ്‍, 1970-76-ല്‍ റോക്ഫെല്ലര്‍, 1976-81-ല്‍ ചിക്കാഗൊ എന്നീ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചു. 1970-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയിലെ 'ജോണ്‍ ലോക് ലക്ചറര്‍' ആയി നിയമിക്കപ്പെട്ടു. 1981 മുതല്‍ മരണംവരെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു.


ഡേവിഡ്സണിന്റെ രചനകള്‍ അര്‍ഥവിജ്ഞാനീയം, വിജ്ഞാന സിദ്ധാന്തം, നീതിശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളെ സ്പര്‍ശിക്കുന്നുണ്ട്. അപഗ്രഥനാത്മക തത്ത്വചിന്തയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ തത്ത്വ ചിന്തകനായ ഡബ്ള്യു.സി.ഒ. ക്വൈനിന്റെ സ്വാധീനം ദൃശ്യമാണ്. നൈസര്‍ഗികത നിലനിര്‍ത്തുന്നതിനോടൊപ്പം ന്യൂനത ഒഴിവാക്കു വാന്‍ കൂടി ശ്രമിക്കുന്ന അമേരിക്കന്‍ തത്ത്വചിന്താ പാരമ്പര്യ ത്തിന്റെ പൂര്‍ണത ഡേവിഡ്സണിന്റെ വീക്ഷണങ്ങളില്‍ പ്രകടമാ കുന്നു. ശാസ്ത്രം മൂല്യനിരപേക്ഷമാണെന്ന ധാരണ തിരുത്തുന്ന തില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഭാഷ യും സാംസ്കാരിക മൂല്യങ്ങളും ശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപീക രണത്തെ സ്വാധീനിക്കുന്നുവെന്ന് ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി. എന്‍ക്വയറീസ് ഇന്റു ട്രൂത്ത് ആന്‍ഡ് ഇന്റര്‍പ്രട്ടേഷന്‍ (കിൂൌശൃശല ശിീ ഠൃൌവേ മിറ കിലൃുൃേലമേശീിേ,1984), ആക്ഷന്‍സ് ആന്‍ഡ് ഇവന്റ്സ് (അരശീിേ & ഋ്ലി, 1984) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഇവ വിവിധ ഭാഷകളിലേക്കു തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്.


2003 ആഗ.-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍