This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവണ്‍ഷെയര്‍, സ്പെന്‍സര്‍ (1833 - 1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 23 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെവണ്‍ഷെയര്‍, സ്പെന്‍സര്‍ (1833 - 1908)

ഉല്ീിവെശൃല, ടുലിരലൃ


ബ്രിട്ടിഷ് രാജ്യതന്ത്രജ്ഞന്‍. ലിബറല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം.


1833 ജൂല. 23-ന് ഡ്യൂക്ക് ഒഫ് ഡെവണ്‍ഷെയര്‍ ഢകക-ന്റെ മൂത്ത പുത്രനായി ലന്‍കാഷയറില്‍ ജനിച്ചു. ഇംഗ്ളണ്ടിലെ പ്രഖ്യാതമായ കവന്‍ഡിഷ് എന്ന പ്രഭുകുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ട്രിനിറ്റി കോളജിലെ പഠനത്തിനുശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1857-ല്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പലതവണ ലിബറല്‍ മന്ത്രിസഭയില്‍ അംഗമാകുവാന്‍ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1857-ല്‍ ഗ്ളാഡ്സ്റ്റണ്‍ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി വിരമിച്ചപ്പോള്‍ ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃസ്ഥാനം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായി. 1880-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, പ്രതിപക്ഷ നേതാവായ ഡെവണ്‍ഷെയറിനെ മന്ത്രിസഭ രൂപീകരിക്കുവാന്‍ രാജ്ഞി ക്ഷണിച്ചുവെങ്കിലും പാര്‍ട്ടിയില്‍ ഗ്ളാഡ്സ്റ്റണിനുണ്ടായിരുന്ന പദവിയേയും വ്യക്തിമഹത്വത്തേയും മാനിച്ച് ഡെവണ്‍ഷെയര്‍ ക്ഷണം നിരസിക്കുകയാണുണ്ടായത്. എന്നാല്‍, പിന്നീട് നിലവില്‍വന്ന ഗ്ളാഡ്സ്റ്റണ്‍ മന്ത്രിസഭയില്‍ ഇദ്ദേഹം 1880-82-ല്‍ ഇന്ത്യാ സെക്രട്ടറിയായും 1882-85-ല്‍ യുദ്ധസെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. എന്നാല്‍ ഗ്ളാഡ്സ്റ്റണുമായുണ്ടായ അഭിപ്രായ ഭിന്നതകള്‍ മൂലം 1885-ല്‍ ഇദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു പുറത്തു പോയി. അയര്‍ലണ്ടിന് ആഭ്യന്തര കാര്യങ്ങളില്‍ സ്വയംഭരണാവകാശം (ഹോം റൂള്‍) നല്കണമെന്ന ഗ്ളാഡ്സ്റ്റണിന്റെ ശുപാര്‍ശയോടുള്ള വിയോജിപ്പാണ് ഇദ്ദേഹത്തെ രാജിയിലെത്തിച്ചത്. തുടര്‍ന്ന്, ലിബറല്‍പാര്‍ട്ടി വിട്ട ഡെവണ്‍ഷെയര്‍ ചേംബര്‍ലെയിനുമായി രാഷ്ട്രീയ ധാരണയിലെത്തുകയും ലിബറല്‍ യൂണിയനിസ്റ്റ് എന്ന പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കുകയും ചെയ്തു. ഹൌസ് ഒഫ് കോമണ്‍സില്‍ ഗ്ളാഡ്സ്റ്റണ്‍ അവതരിപ്പിച്ച 'ഹോം റൂള്‍' ബില്ലിനെ ഡെവണ്‍ഷെയര്‍ പരാജയപ്പെടുത്തിയ സാഹചര്യത്തില്‍ 1886 ജൂണില്‍ പാര്‍ലമെന്റ് പിരിച്ചുവിടേണ്ടിവന്നു.


1886-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗ്ളാഡ്സ്റ്റണിന്റെ ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുകയും കണ്‍സെര്‍വേറ്റീവ്-ലിബറല്‍ യൂണിയ നിസ്റ്റ് പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍ കണ്‍ സെര്‍വേറ്റീവ് മന്ത്രിസഭയില്‍ ചേരാന്‍ ഡെവണ്‍ഷെയര്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവില്‍ 'ലോഡ് പ്രസിഡന്റ് ഒഫ് ദ് കൌണ്‍സില്‍' ആയി ചേരാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മന്ത്രിസഭ യുടെ പങ്കാളിയായി മാറുകയും ചെയ്തു. 1904-ല്‍ ഇദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. സ്വതന്ത്ര വ്യാപാരത്തെ (ളൃലല ൃമറല) അനുകൂലിക്കാത്ത കണ്‍സെര്‍വേറ്റീവ് നയത്തിലുള്ള വിയോജിപ്പാണ് ഇദ്ദേഹത്തെ ഈ രാജിക്കു പ്രേരിപ്പിച്ചത്. പിന്നീട് ചേംബര്‍ലെയിനുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാല്‍ 1904-ല്‍ ഇദ്ദേഹം ലിബറല്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.


1908-ല്‍ ഡെവണ്‍ഷെയര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍