This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പേറ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:34, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

=തമ്പേറ് = ഒരു പ്രാചീന ചര്‍മവാദ്യം. ഇപ്പോഴത്തെ ബാന്റുമേള സംഘത്തിലെ ഏറ്റവും വലിയ ബാന്റുപോലുള്ള ഒരു ഉപകരണമാണ് തമ്പേറ്. ഭീമാകാരമായ ഈ ചര്‍മവാദ്യം സിലിണ്ടര്‍ രൂപത്തിലുള്ളതും ഇരുവശവും തുകല്‍കൊണ്ടു പൊതിഞ്ഞതുമാണ്. ഇരുവശത്തും തുണി ചുറ്റിയ ദണ്ഡുകൊണ്ടടിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. രാജഭരണകാലത്ത് കവലകളിലും ചന്തകളിലും ആളുകള്‍ തിങ്ങിക്കൂടുന്ന മറ്റു സ്ഥലങ്ങളിലും രാജകീയ വിളംബരം കൊട്ടിയറിയിച്ചിരുന്നത് ഈ വാദ്യം ഉപയോഗിച്ചായിരുന്നു. ഇതില്‍ നിന്നും 'പരസ്യപ്പെടുത്തുക' എന്ന അര്‍ഥത്തില്‍ 'തമ്പേറടിക്കുക' എന്നൊരു ശൈലി മലയാളത്തിലുണ്ടായിട്ടുണ്ട്. രാജഭരണകാലത്തെ പട്ടാള വിഭാഗത്തിലെ ഒരു ജോലിപ്പേര് 'തമ്പേറുകാരന്‍' എന്നതായിരുന്നു. തമ്പേറടിക്കുകയാണ് അയാളുടെ ജോലി. തമിഴില്‍ ഇത് തമ്പൂര്‍ എന്നാണ് അറിയപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍