This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്യുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:52, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്തര്യുതി

Internal Conjunction

സൂര്യനും ഭൂമിയും മറ്റൊരു ഗ്രഹവും ഒരു ഋജുരേഖയിലാകുകയും പ്രസ്തുത ഗ്രഹം സൂര്യന്റെയും ഭൂമിയുടെയും ഇടയ്ക്ക് ആകുകയും ചെയ്യുന്നതാണ് അന്തര്യുതി. ഭൂമിയെക്കാള്‍ അടുത്ത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങള്‍ക്കു മാത്രമേ അന്തര്യുതി സംഭവിക്കയുള്ളു; അതായത്, ബുധനും (Mercury) ശുക്രനും (Venus) മാത്രം. ഏതാണ്ട് ഒരേ തലത്തില്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന ഗോളങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരു ഋജുരേഖയിലാകുക സ്വാഭാവികമാണ്; എന്നാല്‍ ഗ്രഹങ്ങളുടെ പരിക്രമണാവര്‍ത്തനകാലം (period of revolution) വളരെ വ്യത്യസ്തമാകയാല്‍ വളരെ ചുരുക്കമായേ അന്തര്യുതി സംഭവിക്കയുള്ളു. അന്തര്യുതിസമയത്ത് ഗ്രഹത്തില്‍നിന്നുള്ള പ്രതിഫലിതപ്രകാശം ഭൂമിയില്‍ എത്താത്തതുകൊണ്ട് ഗ്രഹം അദൃശ്യമായിരിക്കും. അന്തര്യുതിയോടു സമീപിക്കുമ്പോഴും അതില്‍നിന്ന് അകലുമ്പോഴും, പ്രകാശിതമായ ഗ്രഹത്തിന്റെ ഒരു ചെറിയ ഭാഗത്തുനിന്നുള്ള കിരണങ്ങള്‍ മാത്രമേ ഭൂമിയില്‍ പതിക്കയുള്ളു. അതിനാല്‍ ഗ്രഹം ചന്ദ്രക്കലാരൂപത്തില്‍ മാത്രമേ ദൃശ്യമാകയുള്ളു.

ഗ്രഹവും സൂര്യനും ഭൂമിയും ഒരു നേര്‍വരയില്‍ വരുന്ന അന്തര്യുതിയും ബാഹ്യയോഗവും മറ്റും ജ്യോതിഷത്തില്‍ അതിപ്രധാന സംഭവങ്ങളാണ്. അന്തര്യുതിസമയത്തു സൂര്യന്റെയും ഗ്രഹത്തിന്റെയും ആകര്‍ഷണം ഒരേ ദിശയിലാകയാല്‍ വേലിയേറ്റവും മറ്റും അതിശക്തമായിരിക്കും.

(പ്രൊഫ. എസ്.എല്‍. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍