This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നദാ ശങ്കര്‍ റായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അന്നദാ ശങ്കര്‍ റായ് (1904 - 2002)

ബംഗാളി സാഹിത്യകാരന്‍. 1904-ല്‍ ഒറീസയില്‍ ജനിച്ചു. ബാല്യകാലം അവിടെത്തന്നെ കഴിച്ചുകൂട്ടി. പിന്നീട് ബംഗാളിലേക്കു താമസം മാറ്റി. ഉന്നത വിദ്യാഭ്യാസം ഇംഗ്ളണ്ടിലായിരുന്നു. ഐ.സി.എസ്. പരീക്ഷയില്‍ ജയിച്ചതിനുശേഷം പല ഉയര്‍ന്ന ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു.

ആദ്യകാലങ്ങളില്‍ ഒറിയാ ഭാഷയിലാണ് കവിതകള്‍ എഴുതിയിരുന്നത്. പിന്നീട് സാഹിത്യപ്രവര്‍ത്തനങ്ങള്‍ ബംഗാളിയിലാക്കി. ലളിതവും ആശയപുഷ്കലവുമായ അനേകം ലഘുകവിതകള്‍ എഴുതിയിട്ടുള്ള റായ്, വിദഗ്ധനായ ഒരു ഗദ്യകാരന്‍കൂടിയാണ്. രാഖീ, എക്ടീവസന്ത് (ഒരു വസന്തം), കാലേര്‍ശാസന്‍ (കാലശാസനം), കാമനാപഞ്ചവിംശതി (25 ആഗ്രഹങ്ങള്‍), ഉഡ്കിധാനേര്‍ മുഡ്കി (പാകപ്പെടുത്തിയ ധാന്യം) എന്നിവയാണ് റായ്യുടെ മുഖ്യ കവിതാസമാഹാരങ്ങള്‍.

ഇരുത്തംവന്ന ഒരു പ്രബന്ധകാരന്‍കൂടിയാണ് റായ്. സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. താരുണ്യ (താരുണ്യം), ആമറാ (നമ്മള്‍), ജീവനശില്പി (ജീവിതശില്പി), ഇശാരാ (സൂചന), ജീവന്‍കാഠി (ജീവിതകാണ്ഡം), പഥേ പ്രവാസേ (പ്രവാസപഥം) എന്നിവയാണ് റായുടെ ഗദ്യപ്രബന്ധങ്ങളുടെ പ്രധാന സമാഹാരങ്ങള്‍.

ചെറുകഥകളും നോവലുകളും റായുടെ സംഭാവനയായി ബംഗാളിക്കു ലഭിച്ചിട്ടുണ്ട്. റായുടെ പ്രസിദ്ധ ചെറുകഥകള്‍ പ്രകൃതീര്‍ പരിഹാസ് (പ്രകൃതിയുടെ പരിഹാസം), മന്പവന (മാനസ പവനന്‍), യൌവനജ്വാല, കാമിനീ കാഞ്ചന്‍ (കാമിനിയും കാഞ്ചനവും) എന്നീ കൃതികളിലായി സമാഹരിച്ചിരിക്കുന്നു. സത്യാസത്യ യാര്‍ യഥാദേശ് (യഥാര്‍ഥത്തിലുള്ളത്), അജ്ഞാതവാസ്, കളങ്കവതി, ദുഃഖമോചന്‍, മാര്‍ടേര്‍ സ്വര്‍ഗ (മണ്ണിലെ സ്വര്‍ഗം), അപശരണ്‍, ആഗും നിയേഖേലാ (അഗ്നികൊണ്ടുള്ള കളി), അസമാപിക, പുതുല്‍നിയേ ഖേലാ (പാവകളി), കന്യാ എന്നിവയാണ് റായുടെ മുഖ്യ നോവലുകള്‍. 2002-ല്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. സുകുമാര്‍ സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍