This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റോണിയോണി മൈക്കല്‍ ആഞ്ചലോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:48, 27 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്റോണിയോണി മൈക്കല്‍ ആഞ്ചലോ (1912 - )

Antonioni Michel Angelo

ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍. 1912 സെപ്. 29-ന് ഫെറിലില്‍ ജനിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായി ജനശ്രദ്ധയാകര്‍ഷിക്കുന്നതിനുമുന്‍പ് സിനിമാ നിരൂപകനായാണ് സിനിമാ ലോകത്തെത്തുന്നത്. റോബര്‍ട്ടോ റോസെല്ലിനിയും മാര്‍സെല്‍ കാസ്നെയുമൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1943-ല്‍ ജെന്റെ ഡെല്‍പോ എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. പിന്നീട് ലെ അമിച്ചെ (1955), ദ എക്ളിപ്സെ (1962), ഡിസോര്‍ട്ടോ റോസ്സൊ, (ചുവന്ന മരുഭൂമി-1964) തുടങ്ങിയവ സംവിധാനം ചെയ്തു. ഡിസോര്‍ട്ടോ റോസ്സൊ ആണ് ഇദ്ദേഹത്തിന്റെ ആദ്യ കളര്‍ ചിത്രം. ഈ ചിത്രം മനുഷ്യജീവിതത്തില്‍ യന്ത്രങ്ങളുടെ ആധിപത്യം ഇതിവൃത്തമാക്കുന്നു. ലാ അവഞ്ചുറ (1959-സാഹസികത), ലാ നോട്ടെ (രാത്രി-1960), ലെഡിസ്സെ (1960-ഗ്രഹണം) എന്ന ചലച്ചിത്ര ത്രയത്തിലൂടെ ഇദ്ദേഹം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. ബ്ളോ അപ് (1966), സാബ്രിസ്കി പോയിന്റ് (1970), പാസ്സെഞ്ചര്‍ (1975) തുടങ്ങിയവ ഇദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത പ്രധാനപ്പെട്ട ഇംഗ്ളീഷ് ചിത്രങ്ങളാണ്. കഥാഭദ്രതയ്ക്കപ്പുറം പ്രതീകാത്മക ദൃശ്യാവിഷ്കാരമാണ് ഇദ്ദേഹത്തിന്റെ ശൈലി.

1985-ല്‍ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹം ദീര്‍ഘകാലം ചലച്ചിത്രരംഗത്ത് നിന്ന് വിട്ടുനിന്നു. 1995-ല്‍ വിം വെന്‍ഡേര്‍സുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'ബിയോണ്ട് ദ് ക്ളൌഡ്സ്' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

(ഒ. രാധിക)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍