This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധമരാഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:57, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധമരാഗം

മറ്റു രാഗങ്ങളുടെ കലര്‍പ്പുള്ളതും ഠായം, പ്രബന്ധം മുതലായ ഗാനരൂപങ്ങള്‍ ആവിഷ്കരിക്കാന്‍ പറ്റാത്തതുമായ രാഗങ്ങളെ അധമരാഗങ്ങളെന്ന് രാമാവാര്യന്‍ എന്ന സംഗീത ശാസ്ത്രജ്ഞന്‍ നിര്‍വചിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസിദ്ധ സംഗീതശാസ്ത്ര ഗ്രന്ഥമായ സ്വരമേളകലാനിധി എന്ന കൃതി(1150 എ.ഡി.)യില്‍ രാഗങ്ങളെ ഉത്തമം, മധ്യമം, അധമം എന്നു മൂന്നായി തരംതിരിച്ചിരിക്കുന്നു. മറ്റു രാഗങ്ങളുടെ കലര്‍പ്പില്ലാത്തതും ആലാപനത്തിന് ഉതകുന്നതും ഗാനരൂപങ്ങള്‍ ചമയ്ക്കുന്നതിന് പറ്റിയതുമായ രാഗങ്ങളെ ഉത്തമരാഗങ്ങളെന്നും അല്ലാത്തവയെ അധമരാഗങ്ങള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. മധ്യമരാഗങ്ങളുടെ സ്വഭാവം വ്യക്തമാക്കപ്പെട്ടിട്ടില്ല. മുപ്പത്തിമൂന്ന് അധമരാഗങ്ങളില്‍ ശങ്കരാഭരണം, തുന്ദ്രഷ്കതോടി (തോഡി), ദേവഗാന്ധാരി മുതലായവയെ ഉള്‍പ്പെടുത്തിക്കാണുന്നു. 14-ാം ശ.-ത്തില്‍ തന്നെ ഒരു മേളരാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്ന ശങ്കരാഭരണത്തെ ഇങ്ങനെ അധമരാഗത്തിന്റെ പട്ടികയില്‍പെടുത്തിയതിനെപ്പറ്റി ഭിന്നാഭിപ്രായമുണ്ട്. ഏതായാലും ഈ രാഗവിഭജനക്രമം ഇപ്പോള്‍ നിലവിലില്ല.

(ഡോ. സി.കെ. രേവമ്മ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A7%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍