This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിമിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 29 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.7 (സംവാദം)

അനിമിസം

Animism

അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തം. ചൈതന്യം എന്നര്‍ഥം വരുന്ന 'അനിമ' എന്ന ലത്തീന്‍പദത്തില്‍നിന്നാണ് 'അനിമിസം' എന്ന സംജ്ഞ ഉണ്ടായത്. ആദിമമനുഷ്യന്‍ അനുഷ്ഠിച്ചുവന്നിരുന്ന ഒരു മതാചാരമാണ് 'അനിമിസം' എന്ന് നരവംശശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ബര്‍ണറ്റ് ടെയ്ലര്‍ (1832-1917) അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രപഞ്ചപ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചറിയുന്നതിനുള്ള ആഗ്രഹം ആദിമമനുഷ്യരില്‍ ഉണ്ടായിരുന്നു. മനുഷ്യനിലുള്ളതുപോലെ സൂക്ഷ്മാത്മാക്കള്‍ ചില അചേതനവസ്തുക്കളിലും ഉണ്ടെന്ന് പ്രാകൃതമനുഷ്യന്‍ സങ്കല്പിച്ചു. സസ്യങ്ങള്‍, കല്ലുകള്‍, മലകള്‍, സൂര്യന്‍, ചന്ദ്രന്‍, കാറ്റ് തുടങ്ങിയവയെല്ലാം ജീവനുള്ളവയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ അജ്ഞാതശക്തികളെ പ്രാകൃതമനുഷ്യന്‍ ആരാധിക്കുവാന്‍ തുടങ്ങിയത് ഇതു മൂലമാണ്. ബലികളുടെയും പൂജകളുടെയും മറ്റും അടിസ്ഥാനവും ഈ വിശ്വാസമാണ്. മരണാനന്തരം ആത്മാവ് ജീവിക്കുന്നുണ്ടെന്ന വിശ്വാസവും ഈ സങ്കല്പത്തില്‍ നിന്നുണ്ടായതാകുന്നു. അനിമിസം മൂന്നു തരത്തിലുണ്ട്:

(1) മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവിനെ ആരാധിക്കല്‍. പിതൃക്കളെ ആരാധിക്കുന്നത് ഇതിന് ഒരുദാഹരണമാണ്; (2) ഭൂത പ്രേത പിശാചുക്കളെ ആരാധിക്കല്‍; (3) പ്രകൃതിയിലുണ്ടാകുന്ന സ്ഥിരമോ അസ്ഥിരമോ ആയ പ്രതിഭാസങ്ങള്‍ക്ക് കാരണഭൂതമെന്ന് വിശ്വസിക്കപ്പെടുന്ന ചില ആത്മാക്കളെ ആരാധിക്കല്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍