This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേല്‍ക്കര്‍, ദത്താത്രേയ് കേശവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേല്‍ക്കര്‍, ദത്താത്രേയ് കേശവ് (1895 - 1969)
മറാഠി ഗ്രന്ഥകാരന്‍. മഹാരാഷ്ട്ര സത്താറാ ജില്ലയില്‍ 1895 മാ. 4-ന് ജനിച്ചു. ബോംബെ രാംസരായന്‍ റൂയിയ കോളജില്‍ മറാഠി പ്രൊഫസറും മറാഠി സാഹിത്യസംഘത്തിന്റെ അധ്യക്ഷനുമായിരുന്നു. 1931-ല്‍ കാവ്യാലോചന്‍ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം മറാഠി സാഹിത്യത്തിലെ ഒരുത്കൃഷ്ട നിരൂപകനെന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിഡാലിവരെ (കൊടുങ്കാറ്റുകള്‍), വിചാര്‍തരംഗ എന്നീ ഉപന്യാസസമാഹാരങ്ങള്‍ യഥാക്രമം 1940-ലും 52-ലും പ്രസിദ്ധീകരിച്ചു. അവസാനവര്‍ഷങ്ങളില്‍ ഇദ്ദേഹം ആധുനികശാസ്ത്രപഠനത്തില്‍ തല്പരനായി. ഇദ്ദേഹം മറാഠിയിലെയും സംസ്കൃതത്തിലെയും കാവ്യമീമാംസയില്‍ തനിക്കുണ്ടായിരുന്ന താത്പര്യത്തെ യുക്തിവാദാധിഷ്ഠിതവും സാമൂഹികശാസ്ത്രപരവുമായ ആധുനികാന്വേഷണത്തോട് സമരസപ്പെടുത്താന്‍ ഇദ്ദേഹം ശ്രമിച്ചു. ഉദ്യചിസംസ്കൃതി (ഭാവിയിലെ സംസ്കാരം-1958), വിജ്ഞാനം (സംസ്കാരവും ശാസ്ത്രവും) എന്നീ അവസാന കൃതികളില്‍ ഈ ശ്രമമാണ് വ്യക്തമായിക്കാണുന്നത്. 1969 ആഗ. 8-ന് അന്തരിച്ചു.
(ഡോ. പ്രഭാകര്‍ മാച്വേ)