This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിശ്രാവണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 9 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഭിശ്രാവണം

ശ്രാദ്ധാവസരങ്ങളില്‍ പിതൃപ്രീതിക്കുവേണ്ടി പ്രത്യേകമായി നടത്തുന്ന ഒരു ചടങ്ങ്. നേരിട്ടു കേള്‍പ്പിക്കല്‍ എന്നാണ് 'അഭിശ്രാവണം' എന്ന പദത്തിന് അര്‍ഥം. പിതൃക്കളെ ഉദ്ദേശിച്ച് ശ്രാദ്ധം നടത്തുമ്പോള്‍, പിതൃസ്ഥാനത്തിലും വിശ്വദേവന്മാരുടെ സ്ഥാനത്തിലും ആവാഹനാദികള്‍ കൊണ്ട് സങ്കല്പിച്ചിരുത്തിയിട്ടുള്ള വ്യക്തികളെ ചതുര്‍വിധവിഭവങ്ങള്‍ നല്കി ഊട്ടുക പതിവാണ്. അവര്‍ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പിതൃക്കള്‍ക്ക് പ്രീതി കൈവരുത്തുക എന്ന ലക്ഷ്യത്തോടെ വേദങ്ങളില്‍നിന്ന് ചില ഭാഗങ്ങള്‍ അതിനുവേണ്ടി നിയുക്തരായ വൈദികന്മാരെക്കൊണ്ട് ചൊല്ലിക്കാറുണ്ട്. പിതൃക്കള്‍ നേരിട്ടു കേള്‍ക്കുന്നു (അഭിശ്രവണം) എന്നും പിതൃക്കളെ നേരിട്ടു കേള്‍പ്പിക്കുന്നു (അഭിശ്രാവണം) എന്നുമാണ് ഇവിടെ സങ്കല്പം. ശ്രാദ്ധം നടത്തുന്ന പിന്‍വാഴ്ചക്കാരന്‍ യഥാര്‍ഥത്തില്‍ താന്‍ നേരിട്ടല്ല, വൈദികന്മാരെക്കൊണ്ടാണ് അഭിശ്രാവണം നടത്തിക്കുന്നത്. ഉദ്ബോധനപ്രധാനങ്ങളായ സൂക്തികള്‍ക്ക് ഐഹികമായും പാരത്രികമായും പ്രയോജനം ഉണ്ടെന്ന് അഭിശ്രാവണത്തില്‍നിന്ന് അഭ്യൂഹിക്കേണ്ടിയിരിക്കുന്നു.

(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍