This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാലേക്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 23 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അമാലേക്യര്‍

Amalekians

ഒരു പ്രാചീനജനവര്‍ഗം. ഇവര്‍ ഒരു നാടോടിവര്‍ഗമായിരുന്നു. പഴയനിയമത്തിലെ ഉത്പത്തിപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും ഇവരെപ്പറ്റി പ്രസ്താവനകളുണ്ട്. ഏദോമ്യരുടെ ഒരു ശാഖയാണ് അമാലേക്യര്‍ എന്ന് ഉത്പത്തിയിലും (36 : 12) നരവംശശാസ്ത്രപഠനങ്ങളിലും കാണുന്നു. ന്യായാധിപപുസ്തകമനുസരിച്ച് ഇവര്‍ എഫ്രയീം വര്‍ഗവുമായി ബന്ധപ്പെട്ടവരാണ് (12:15). ഇസ്രായേലിന്റെ ശത്രുക്കളായിട്ടാണ് അമാലേക്യര്‍ പൊതുവേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈജിപ്തില്‍നിന്നും ജോര്‍ദാനില്‍നിന്നും വലിയകൂട്ടമായി ജനങ്ങള്‍ പലായനം നടത്തിയകാലത്ത് അമാലേക്യര്‍ പലസ്തീന്‍ നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വസിച്ചിരുന്നു. ജറുസലേമിന് പടിഞ്ഞാറുള്ള താഴ്വരപ്രദേശങ്ങളിലും ഇവര്‍ താമസിച്ചിരുന്നുവെന്ന് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നും കാനാനിലേക്ക് തിരിച്ചപ്പോള്‍ അമാലേക്യര്‍ അവരെ പീഡിപ്പിച്ചതായും ഈ ശത്രുതയുടെ ഫലമായി അമാലേക്യരുടെ 'ഓര്‍മയെ ആകാശത്തിന്‍കീഴില്‍നിന്നും മായിച്ചുകളയേണം' എന്ന് കല്പനകള്‍ ഉണ്ടായതായും ആവര്‍ത്തനപുസ്തകം (25 : 17-19) പറയുന്നു. അമാലേക്യര്‍ ഇസ്രായേല്യരുമായി യുദ്ധം നടത്തിയതായി സംഖ്യാപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും പ്രസ്താവിച്ചിട്ടുണ്ട്. (പുറപ്പാട് 17 : 8-16). യോശുവ അമാലേക്യരെ തോല്പിച്ചിട്ടുണ്ട്. ക ശമുവേല്‍ (15 : 6) അനുസരിച്ച് അമാലേക്യരെ നശിപ്പിക്കുന്നതിന് ശൌലിന് നിര്‍ദേശം ലഭിച്ചുവെന്നും അവര്‍ അങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നും കാണുന്നു. അമാലേക്യരോടുള്ള ശത്രുതയുടെ കാഠിന്യത്തെപ്പറ്റി ബിലെയാമിന്റെ സുഭാഷിതങ്ങളിലും (സംഖ്യാ 24 : 21) പ്രസ്താവിച്ചിട്ടുണ്ട്. സങ്കീര്‍ത്തനങ്ങളിലും നെഹെമ്യാവുപുസ്തകത്തിലും അമാലേക്യരെപ്പറ്റി പരാമര്‍ശമുണ്ട്. അമാലേക്യര്‍ വഞ്ചകരെന്ന് കുപ്രസിദ്ധിയാര്‍ജിച്ചവരാണ്. ഇസ്രായേലിന്റെ പ്രധാനശത്രുവായ ഹാമാന്‍ അമാലേക്യരാജാവായ അഗാഗിന്റെ പിന്തുടര്‍ച്ചക്കാരനാണെന്ന് എസ്ഥേര്‍ പുസ്തകത്തില്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍