This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രീന്‍, തോമസ് ഹില്‍ (1836 -82)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ്രീന്‍, തോമസ് ഹില്‍ (1836 -82)
Green, Thomas Hill
ബ്രിട്ടീഷ് രാഷ്ട്രീയ ചിന്തകന്‍. 1836 ഏ. 7-ന് ഇംഗ്ളണ്ടില്‍ യോര്‍ക്ക് ഷയറിലെ ബിര്‍കിനില്‍ ജനിച്ചു. ഓക്സ്ഫഡിലെ റഗ്ബി, ഇല്ലിയോള്‍ കോളജുകളിലെ വിദ്യാഭ്യാസത്തിനുശേഷം 1860-ല്‍ ഓക്സ്ഫഡില്‍ അധ്യാപകനായി. ജീവിതകാലം മുഴുവനും അവിടെ സേവനമനുഷ്ഠിച്ചു. 19-ാം ശ.-ത്തിലെ ആശയവാദികളായ (idealists) ദാര്‍ശനികരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. ഹെഗലിന്റെ ആദര്‍ശവാദം ഗ്രീനിന്റെ തത്ത്വചിന്തയെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും ക്രിസ്തുദര്‍ശനത്തോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. ഹ്യൂമിന്റെയും സ്പെന്‍സറുടെയും എംപിരിസിസത്തെ (Empiricism) ഇദ്ദേഹം എതിര്‍ത്തിരുന്നു. ബ്രിട്ടീഷ് ആദര്‍ശവാദത്തിന് ഏറെ പ്രാമുഖ്യം ലഭിച്ചത് ഗ്രീനിന്റെ സ്വാധീനം കൊണ്ടാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് ഇദ്ദേഹം പ്രാധാന്യം നല്കി. എന്നാല്‍ സദാചാരമൂല്യങ്ങള്‍ക്കു വിധേയമായും സമൂഹത്തിന്റെ ഹിതാനുസരണമായും ആയിരിക്കണം ഈ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. വ്യക്തിയുടെ അവകാശങ്ങളുടെ സ്രഷ്ടാവും പ്രഭവകേന്ദ്രവും സമൂഹമാണെന്ന് ഗ്രീന്‍ സമര്‍ഥിക്കുന്നു. ഗ്രീനിന്റെ ദര്‍ശനഫലമായി ബ്രിട്ടനില്‍ പല സാമൂഹിക പരിഷ്കരണ നിയമനിര്‍മാണങ്ങളും നടപ്പില്‍ വരികയുണ്ടായി. ആദര്‍ശവാദത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ ചിന്തകള്‍ പ്രൊലിഗോമിന റ്റു എത്തിക്സ് (1883) എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ലക്ചേഴ്സ് ഓണ്‍ ദ് പ്രിന്‍സിപ്പിള്‍സ് ഒഫ് പൊളിറ്റിക്കല്‍ ഒബ്ലിഗേഷന്‍ (1895) എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഉദാരതാവീക്ഷണം വ്യക്തമാക്കുന്നു. ഈ രണ്ടു കൃതികളും മരണാനന്തരമാണ് പ്രസിദ്ധീകരിച്ചത്. 1882 മാ. 26-ന് ഇദ്ദേഹം ഓക്സ്ഫഡില്‍ നിര്യാതനായി. ഗ്രീന്‍, നഥാനിയേല്‍ (1742 - 86)