This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണന്‍, എം.എസ്. (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:52, 21 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗോപാലകൃഷ്ണന്‍, എം.എസ്. (1931 - )

എം.എസ്. ഗോപാലകൃഷ്ണന്‍

സംഗീതവിദ്വാന്‍. വയലിന്‍ വാദനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണന്‍ പരവൂര്‍ സുന്ദരയ്യരുടെ മകനായി 1931 ജൂണ്‍ 10-നു ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടി. അച്ഛനായിരുന്നു ഗുരു. പിന്നീട് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുകയുണ്ടായി. ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 1979-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. മദ്രാസ് മ്യൂസിക് അക്കാദമിയിലെ എക്സ്പെര്‍ട്ട് കമ്മിറ്റി അംഗം കൂടിയായ ഗോപാലകൃഷ്ണനു ചെന്നൈ സംഗീത നാടക അക്കാദമി അവാര്‍ഡും (1981) ലഭിച്ചിട്ടുണ്ട്. സംഗീതത്തിനു ഗോപാലകൃഷ്ണന്‍ നല്കിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സംഗീതനാടക അക്കാദമി 1983-ല്‍ അവാര്‍ഡ് നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. സംഗീത വിദ്വാനായ എം.എസ്. അനന്തരാമന്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍