This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-അത്താസി, ഹാഷിം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:21, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

= അല്‍-അത്താസി, ഹാഷിം (1875 - 1960)

= 

മഹഅമേശെ, ഒമവെശാ


സിറിയന്‍ സ്വാതന്ത്യ്രസമരനേതാവ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹോംസില്‍ 1875-ല്‍ ജനിച്ചു. ചെറുപ്പത്തില്‍ ഒട്ടോമന്‍ ഭരണകൂടത്തില്‍ ഉദ്യോഗം വഹിച്ചിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം അമീര്‍ ഫൈസലിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച താത്കാലിക ഗവ.-ല്‍ അംഗമായി. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരായി ഇദ്ദേഹം സമരം നയിച്ചു. സിറിയന്‍ സ്വാതന്ത്യ്രം വാഗ്ദാനം ചെയ്തിരുന്ന ഫ്രാങ്കോ-സിറിയന്‍ കരാറിന്റെ മുഖ്യശില്പികളിലൊരാളായിരുന്നുഅത്താസി. 1936-ല്‍ സിറിയന്‍ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാങ്കോ-സിറിയന്‍ കരാര്‍ ലംഘിക്കപ്പെട്ടതിന്റെ ഫലമായി 1939-ല്‍ തത്സ്ഥാനം രാജിവച്ചു. 1949-ലെ സൈനിക കലാപത്തെ തുടര്‍ന്ന് അത്താസി പ്രധാനമന്ത്രിയും പ്രസിഡണ്ടുമായിത്തീര്‍ന്നു. താമസിയാതെ സിറിയന്‍ ഭരണം അദിബ്ഷിഷാക്ളി പിടിച്ചെടുത്തുവെങ്കിലും അത്താസി പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ഭരണാധികാരം മുഴുവന്‍ ഷിഷാക്ളി കൈയടക്കിയതിനാല്‍ 1951-ല്‍ അത്താസി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1954-ലെ മറ്റൊരു വിപ്ളവം മൂലം അത്താസി വീണ്ടും സിറിയന്‍ പ്രസിഡണ്ടായി. 1955-ലെ തെരഞ്ഞെടുപ്പിനുശേഷം അത്താസി പൊതുജീവിതത്തില്‍നിന്നും വിരമിച്ചു. 1960-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍