This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്‍വിന്‍ സ്കെയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 21 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കെല്‍വിന്‍ സ്കെയില്‍

Kelvin Scale

കെല്‍വിന്‍ പ്രഭു (1824-1907) 1848-ല്‍ വികസിപ്പിച്ചെടുത്ത താപഗതിക (thermodynamic) സ്കെയില്‍. താപഗതികത്തിന്റെ രണ്ടാം നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനു രൂപം നല്‍കിയിട്ടുള്ളത്. യാതൊരു വസ്തുവിന്റെയും ഭൗതിക ഗുണത്തെ ആധാരമാക്കിയില്ല ഇത് നിര്‍വചിച്ചിരിക്കുന്നത് എന്നതാണ് ഇതിനുള്ള പ്രത്യേകത. കെല്‍വിന്‍ സ്കെയിലെന്നോ വര്‍ക്ക് സ്കെയിലെന്നോ കേവല സ്കെയിലെന്നോ അറിയപ്പെടുന്ന ഇതാണു പരിപൂര്‍ണമായ സ്കെയില്‍. ഇതില്‍ കേവല പൂജ്യത്തെ Zero (0)K ആയും ഹിമത്തിന്റെ ദ്രവണാങ്ക (melting point) ത്തെ 273.5 K ആയും ജലത്തിന്റെ തിളനില (boiling point) യെ 373.5 K ആയും നിര്‍ദേശിച്ചിരിക്കുന്നു. കേവല പൂജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള താപഗതിക നിയമങ്ങള്‍, വാതക നിയമങ്ങള്‍ എന്നിവയെ പ്രായോഗികമാക്കുവാന്‍ കെല്‍വിന്‍ സ്കെയില്‍ സഹായകമായി. മാത്രമല്ല ഋണാത്മകാങ്കനങ്ങള്‍ ഇല്ലെന്നുള്ള മേന്മയും ഇതിനുണ്ട്. ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന നക്ഷത്രങ്ങള്‍ പോലുള്ള വസ്തുക്കളുടെ താപനില സാധാരണയായി K-ല്‍ ആണ് കുറിക്കുന്നത്. 2,000°Cന് ഉപരിയായുള്ള താപനിലകളില്‍ സെല്‍ഷിയസ് സ്കെയിലും കെല്‍വിന്‍ സ്കെയിലും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയായതുകൊണ്ട് ഇവ പരസ്പരം മാറ്റാവുന്നതാണ്.

കെല്‍വിന്‍, സെല്‍ഷിയസ്, റാങ്കിന്‍, ഫാരന്‍ഹൈറ്റ് എന്നീ താപനില സ്കെയിലുകള്‍ തമ്മിലുള്ള താരതമ്യനം പട്ടികയില്‍ കൊടുത്തിരിക്കുന്നു.

ചിത്രം:134.png

ആധുനികമായ ശാസ്ത്രീയാവശ്യങ്ങള്‍ക്കു പ്രധാനമായും കെല്‍വിന്‍ സ്കെയിലാണ് ഉപയോഗിച്ചുവരുന്നത്; പ്രായോഗികാവശ്യങ്ങള്‍ക്കു സെല്‍ഷിയസ് സ്കെയിലും. നോ: ഏകകങ്ങള്‍

(പ്രൊഫ. ടി. ബി. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍