This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രപൂജ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 5 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഗ്രപൂജ

രാജസൂയയാഗം നടത്തുമ്പോള്‍ സൌത്യദിനത്തില്‍ ചെയ്യേണ്ടതായ ഒരു ചടങ്ങ് (സോമരസം പിഴിഞ്ഞെടുക്കുന്ന ദിവസത്തെയാണു സൌത്യം എന്നു പറയുന്നത്.) അന്നേദിവസം ആ സദസ്സില്‍ വന്നുചേര്‍ന്നിട്ടുള്ള ബ്രാഹ്മണര്‍, മുനികള്‍, രാജാക്കന്മാര്‍ മുതലായവരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠനായ ഒരാള്‍ക്ക് ആദ്യം പൂജ ചെയ്യുന്ന കര്‍മമാണ് ഇത്.

ധര്‍മപുത്രര്‍ നടത്തിയ രാജസൂയത്തില്‍ അഗ്രപൂജയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതു ശ്രീകൃഷ്ണന്‍ ആയിരുന്നു. സഹദേവന്‍ ശ്രീകൃഷ്ണന്റെ പേരു നിര്‍ദേശിക്കുകയും അതിനെ ദേവര്‍ഷികളും ബ്രഹ്മര്‍ഷികളും മറ്റുള്ളവരും അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതായി മഹാഭാരതത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ചേദിരാജാവായ ശിശുപാലന്‍ ഇതില്‍ പ്രതിഷേധിക്കുകയും ശ്രീകൃഷ്ണനെതിരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തപ്പോള്‍ കൃഷ്ണന്‍ അദ്ദേഹത്തെ വധിച്ചതായും തുടര്‍ന്നുപറയുന്നു.

ആധുനികകാലത്തും ലൌകികവും വൈദികവുമായ പ്രധാന ചടങ്ങുകളില്‍ മുഖ്യാതിഥിയായി ഒരു വ്യക്തിയെ സ്വീകരിച്ച് അഗ്രപൂജയുടെ താത്ത്വികമായ ഉദ്ദേശ്യം ഏറെക്കുറെ പുലര്‍ത്തിവരുന്നുണ്ട്. അഗ്രപൂജയ്ക്ക് അഗ്യ്രപൂജയെന്നും പറയും.


(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%82%E0%B4%9C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍