This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രെഡിറ്റേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 10 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.76 (സംവാദം)

അക്രെഡിറ്റേഷന്‍

Accreditation

വാര്‍ത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പത്രപ്രവര്‍ത്തകനെ അര്‍ഹനാക്കുന്ന അംഗീകരണപ്രക്രിയ. പത്രപ്രവര്‍ത്തകരെക്കൂടാതെ റേഡിയോ, ടെലിവിഷന്‍, മറ്റു വാര്‍ത്താവിനിമയമാധ്യമങ്ങള്‍ എന്നിവയുടെ ലേഖകര്‍ക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷന്‍ നല്കപ്പെടുന്നു. വിദേശപത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ പ്രതിനിധികളും ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്.

മിക്ക ഗവണ്‍മെന്റുകള്‍ക്കും ഒരു അക്രെഡിറ്റേഷന്‍ കമ്മിറ്റിയുണ്ട്. പത്രലേഖകരും ഇതില്‍ അംഗങ്ങളാണ്. ഈ കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് ഗവണ്‍മെന്റിലേക്ക് ശിപാര്‍ശ ചെയ്യുന്നു. അങ്ങനെ അംഗീകൃതരായിത്തീരുന്ന ലേഖകര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് സഹായകമായ ഒട്ടേറെ സൌകര്യങ്ങള്‍ ഗവണ്‍മെന്റില്‍നിന്നു ലഭിക്കുന്നു.

യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ലേഖകര്‍ക്കും അക്രെഡിറ്റേഷന്‍ നല്കപ്പെടുന്നു. സൈനികാധികാരികളാണ് ഇതു നല്കുന്നത്.

(എം. ശിവറാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍