This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പീലധികാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപ്പീലധികാരി

Appellate Authority

അപ്പീല്‍ കേള്‍ക്കുന്ന വ്യക്തി/കോടതി. മറ്റു കോടതികള്‍ക്കുള്ള എല്ലാ അധികാരങ്ങളും അപ്പീല്‍ കോടതിയിലും നിക്ഷിപ്തമാണ്. കീഴ്ക്കോടതിയുടെ ഉത്തരവുകള്‍ ശരിവയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുന്നതിനോ, ഭേദഗതി ചെയ്യുന്നതിനോ അപ്പീലധികാരികള്‍ക്ക് അര്‍ഹതയുണ്ട്. അപ്പീല്‍ ഹര്‍ജിയില്‍ ഇല്ലാത്ത ഒരു വിഷയത്തെക്കുറിച്ചു വാദം കേള്‍ക്കുന്നതിനും ഒരു കക്ഷിക്ക് അപ്പീല്‍ ഹര്‍ജി ബോധിപ്പിക്കുന്നതിന് താമസം നേരിട്ടാല്‍ പ്രസ്തുത താമസം മാപ്പുചെയ്തുകൊടുക്കുന്നതിനും അപ്പീലിനാസ്പദമായ ഉത്തരവോ, വിധിയോ നിര്‍ത്തിവയ്ക്കുന്നതിനും, അപ്പീല്‍ ഉത്തരവിന്മേല്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അത് തിരുത്തുന്നതിനും അപ്പീലധികാരിക്ക് അവകാശമുണ്ട്.

ഇന്ത്യയിലെ ക്രിമിനല്‍-സിവില്‍ നടപടിക്രമങ്ങളില്‍ ഓരോതരം കേസുകളുടെയും അപ്പീലധികാരികള്‍ ആരൊക്കെയാണെന്ന് വിശദമായി വിവരിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ 7-ാം ഭാഗം 31-ാം അധ്യായത്തിലെ 404 മുതല്‍ 431 വരെയുള്ള വകുപ്പുകള്‍ ക്രിമിനല്‍ അപ്പീലുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. സിവില്‍ അപ്പീലുകളെക്കുറിച്ച് വിവരിക്കുന്നത് സിവില്‍നടപടിക്രമം 7-ാം ഭാഗത്തിലെ 96 മുതല്‍ 112 വരെയുള്ള വകുപ്പുകളിലാണ്. അതില്‍തന്നെയുള്ള പട്ടികകളില്‍ 41 മുതല്‍ 45 വരെയുള്ള ഉത്തരവുകളില്‍ ഓരോ അപ്പീല്‍കോടതിയെയും അതതിന്റെ അധികാരപരിധികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇതിന് മൊത്തം 59 വകുപ്പുകളാണ് നീക്കിവച്ചിരിക്കുന്നത്.


(പി.സി. കോശി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍