This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരണി, ജാനോസ് (1817 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:50, 16 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരണി, ജാനോസ് (1817 - 82)

Arany ,Janos


ഹംഗേറിയന്‍ കവിയും നിരൂപകനും. യൂണിവേഴ്സിറ്റി പ്രൊഫസര്‍, ഹംഗേറിയന്‍ അക്കാദമിയുടെ കാര്യദര്‍ശി എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1840-ല്‍ ജൂലിയന്‍ എര്‍കേസിയെ വിവാഹം ചെയ്തു. 1848-ല്‍ ഹംഗേറിയന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തു. സമരം പരാജയപ്പെട്ടതിനാല്‍ ഗവണ്‍മെന്റില്‍നിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. തോള്‍ദി, തോള്‍ദിയുടെ പ്രേമം, തോള്‍ദിയുടെ സായാഹ്നം എന്നീ ബൃഹത് കൃതികള്‍ ഉള്‍ക്കൊള്ളുന്ന തോള്‍ദി ഇതിഹാസത്രയം ആണ് അരണിയെ പ്രശസ്തനാക്കിയത്. ദേശീയതയെ നല്ലവണ്ണം വ്യക്തമാക്കുന്ന തരത്തിലാണ് ഇതിലെ നായകചിത്രണം. പ്രസിദ്ധമായ അനവധി വീരഗാഥകളും അരണി രചിച്ചിട്ടുണ്ട്. ഹംഗേറിയന്‍ പദ്യസാഹിത്യത്തെക്കുറിച്ച് ഇദ്ദേഹം തയ്യാറാക്കിയിട്ടുള്ള പഠനങ്ങളില്‍ പക്വമായ കലാബോധവും സൂക്ഷ്മമായ ശൈലീവിലാസവും പ്രകടമായിരിക്കുന്നു. കഠിനമായ കുറ്റകൃത്യവും അതിനുള്ള ശിക്ഷയുമാണ് കൃതികളിലെ മുഖ്യ പ്രമേയം. 1882-ല്‍ ബുഡാപ്പെസ്റ്റില്‍ ഇദ്ദേഹം നിര്യാതനായി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍