This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗസ്റ്റസ് II
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗസ്റ്റസ് II (1670 - 1733)
Augustus II
സാക്സണിയിലെ എലക്ടറും പോളണ്ടിലെ രാജാവും. 'ശക്തനായ അഗസ്റ്റസ്' എന്ന പേരിലറിയപ്പെട്ടിരുന്നു. 1670 മേയ് 12-ന് സാക്സണിയിലെ ഡ്രെസ്ഡനില്‍ ജനിച്ചു. ജോണ്‍ ജോര്‍ജ് IV-ാമനെ തുടര്‍ന്ന് ഫ്രെഡറിക്ക് അഗസ്റ്റസ് ക-ാമന്‍ എന്ന പേരില്‍ സാക്സണിയിലെ എലക്ടര്‍ ആയി (1694), 1695-96-ല്‍ ഇദ്ദേഹം തുര്‍ക്കികള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയിച്ചു. സ്വീഡനിലെ ചാള്‍സ് XII-ാമനെതിരായി ഇദ്ദേഹം റഷ്യയും ഡെന്‍മാര്‍ക്കുമായി സൌഹൃദസന്ധിയിലേര്‍പ്പെട്ടു. 1700-ല്‍ ഇദ്ദേഹം ലിവോണിയ ആക്രമിച്ചപ്പോള്‍ ഡെയിന്‍കാര്‍ ഷ്ളീസ്വിഗ് ആക്രമിച്ചു. ഇതാണ് നോര്‍ ത്തേണ്‍ യുദ്ധ(1720-21)ത്തിന് വഴിതെളിച്ചത്. ചാള്‍സ്, ഡെയിന്‍കാരേയും റഷ്യാക്കാരേയും തോല്പിച്ചു; സാക്സണിക്കാര്‍ക്കും പരാജയം സംഭവിച്ചു. അള്‍ട്രാന്‍സ്റ്റാറ്റ് (Altranstat) സന്ധിയോടെ യുദ്ധം അവസാനിച്ചു (1704). പോളണ്ടിലെ രാജാവായി സ്റ്റാനിസ്ളാസിനെ അംഗീകരിച്ചു. അഗസ്റ്റസ് ഹോളണ്ടിന്റെമേല്‍ അവകാശം പുറപ്പെടുവിച്ചിരുന്നു. പിന്നീട് സാക്സണിയിലെ ആഭ്യന്തരകാര്യങ്ങളില്‍ മാത്രം അഗസ്റ്റസ് ശ്രദ്ധിക്കാന്‍ തുടങ്ങി. 1733 ഫെ. 1-ന് വാഴ് സായില്‍വച്ച് അഗസ്റ്റസ് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ഫ്രെഡറിക്ക് അഗസ്റ്റസ് ഇദ്ദേഹത്തെ തുടര്‍ന്ന് പോളണ്ടിലേയും സാക്സണിയിലേയും രാജാവായി.