This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌ഫിക്‌സിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്‌ഫിക്‌സിയ

Asphyxia

ശ്വസനത്തിന്‌ തടസ്സം നേരിടുന്നതുമൂലം രക്തത്തില്‍ ഓക്‌സിജന്റെ അളവ്‌ തീരെ കുറയുന്ന അവസ്ഥ. കാർബണ്‍ ഡയോക്‌സൈഡിന്റെ അളവു കൂടുകയും ചെയ്യും. രണ്ടു മൂന്നു മിനിറ്റിലേറെ ഈ നില തുടരുന്ന പക്ഷം രോഗിയുടെ തലച്ചോറിന്‌ സാരമായ തകരാറുകള്‍ സംഭവിക്കാം; തുടർന്ന്‌ തക്ക ചികിത്സ ലഭിക്കാത്തപക്ഷം അത്‌ രോഗിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും.

പല തരത്തില്‍ ആസ്‌ഫിക്‌സിയ ഉണ്ടാകാം. ശ്വാസ തടസ്സം എങ്ങനെ ഉണ്ടായതായാലും പ്രഥമശുശ്രൂഷ നല്‌കുമ്പോള്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത്‌ അതിനുകാരണമായ അവസ്ഥ ഇല്ലാതാക്കാനാണ്‌. ഉദാഹരണത്തിന്‌ കാർബണ്‍ മോണോക്‌സൈഡ്‌ ശ്വസിച്ച്‌ ബോധരഹിതനായിത്തീർന്ന ഒരാളെ ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന തുറസ്സായ സ്ഥലത്ത്‌ കൊണ്ടുകിടത്തുകയാണ്‌ വേണ്ടത്‌. അത്‌ സാധിക്കുന്നില്ലെങ്കില്‍, വാതിലുകളും ജനലുകളും തുറന്നിട്ട്‌ മുറിക്കുള്ളിലെ വായുസഞ്ചാരം വർധിപ്പിക്കണം. വൈദ്യുതഷോക്കേറ്റ്‌ കമ്പിക്കുമുകളിലൂടെ കിടക്കുന്ന ഒരാള്‍ക്കും ആസ്‌ഫിക്‌സിയ അനുഭവപ്പെടാം. വൈദ്യുതി കടക്കാത്ത റമ്പർ, മുള തുടങ്ങിയ എന്തിന്റെയെങ്കിലും സഹായത്തോടെ അയാളെ കമ്പിക്കുമുകളില്‍നിന്നും മാറ്റുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. കഴുത്തിറുകിയാണ്‌ ശ്വാസംമുട്ടല്‍ എങ്കില്‍ കഴുത്തിനു ചുറ്റുമുള്ള കുടുക്കഴിച്ച്‌ മാറ്റുകയാണ്‌ പ്രാഥമികകർത്തവ്യം. ഒരു കുട്ടിയുടെ തൊണ്ടയില്‍ എന്തെങ്കിലും തടഞ്ഞിരുന്ന്‌ ശ്വാസം മുട്ടലുണ്ടാകുകയാണെങ്കില്‍, കാലില്‍ തൂക്കി തല കീഴ്‌പോട്ടാക്കി പിടിച്ച്‌ പുറത്ത്‌ തോളെല്ലുകള്‍ക്ക്‌ (shoulder blades) ഇടയിലായി ശക്തിയായി തട്ടണം. അതോടെ ശ്വാസതടസ്സം മാറിക്കിട്ടും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍