This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർട്ടിക് ജന്തുക്കള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആർട്ടിക് ജന്തുക്കള്‍
Arctic Fauna
ആർട്ടിക് മേഖലയിലെ ജന്തുജാലങ്ങള്‍. ഇവ പ്രവർത്തനനിരതമാകുന്നത് വേനല്‍ക്കാലത്താണ്. കടലോരങ്ങളിലാണ് താരതമ്യേന കൂടുതല്‍ ജിവികളെ കണ്ടുവരുന്നത്. ഇതിനു കാരണം ഉള്‍പ്രദേശങ്ങളില്‍ പൊതുവിലുള്ള ഭക്ഷണദാരിദ്യ്രമാണ്. സസ്യഭുക്കുകളായ റെയ്ന്‍ഡിയറും (Reindeer) കസ്തൂരിമാനും (Musk ox) ഈ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. പായല്‍ തുടങ്ങിയ സസ്യങ്ങളാണ് ഇവയുടെ മുഖ്യാഹാരം. ഇത്തരം മാനുകളെ ആശ്രയിച്ച് പല ജാതി മാംസഭുക്കുകളും ഇവിടെ കഴിയുന്നുണ്ട്. ഇക്കൂട്ടത്തില്പ്പെട്ട ആർട്ടിക് ചെന്നായ് (Arctic wolf), ആർട്ടിക് കുറുക്കന് (Artic Fox), ചെങ്കുറുക്കന് (Red Fox) എന്നിവയെ ഈ പ്രദേശത്തേതു മാത്രമായ ജീവികളെന്നു തരംതിരിക്കുന്നത് ശരിയല്ല; ഇരയെത്തേടി മറ്റു പ്രദേശങ്ങളില്‍നിന്നും കാലാകാലങ്ങളില്‍ വന്നു ചേരുന്നവയാണിവയെല്ലാം. ആർട്ടിക് കരടികള്‍ (Polar Bears) കെടല്ത്തീരങ്ങളിലാണ് അധികവും കാണപ്പെടുന്നത്. സീലു(seal)കളെയും വാള്റസുകളെയും മറ്റും അവ ആഹാരമാക്കുന്നു.
"ആംഫിബിയ'(amphibia)കളും ഉരഗവർഗങ്ങളും ഈ പ്രദേശത്ത് കാണപ്പെടുന്നില്ല. അതിശൈത്യം ഇവയ്ക്ക് പൊറുക്കാന്‍ സാധ്യമല്ലാത്തതാണ് ഇതിന് കാരണം. ഷഡ്പദങ്ങള്‍ (insects) ധൊരാളമുണ്ടെങ്കിലും മറ്റു പല അകശേരുകികളും (Invertebrates) ഇെവിടെ കുറവാകുന്നു. ഈ പ്രദേശത്തെ ഒരു നിരന്തരശല്യമാണ് ഈച്ചകളും കൊതുകുകളും. ഒഴുക്കില്ലാത്ത നീർപ്രദേശങ്ങള്‍ ഇവയുടെ വളർച്ചയ്ക്കു സഹായകമാകുന്നു.
വേനല്ക്കാലമാകുമ്പോഴേക്കും അനേകതരം പക്ഷികള്‍ മുട്ടയിടാനും ഇരതേടാനുമായി ഈ പ്രദേശങ്ങളില്‍ വന്നെത്താറുണ്ട്. ഇവിടത്തെ ഭദ്രതയും പകലിന്റെ ദൈർഘ്യകൂടുതല്കൊണ്ട് ഇരതേടാനുള്ള സൗകര്യവും ഈ വരവിന് കാരണമായിപ്പറയാം. ഗള്(gull), ഐഡർ (eider), ഗീസ് (geese), ലൂണ്‍ (loon) തുടങ്ങിയവ പലതും ഈ പക്ഷികളില്പ്പെടും. ശൈത്യകാലാരംഭത്തോടെ, പറക്കാന്‍ പ്രാപ്തമായ കുഞ്ഞുങ്ങളോടുകൂടി അവ ദക്ഷിണഭാഗങ്ങളിലേക്കു നീങ്ങിത്തുടങ്ങും. "ടാർമിഗന്‍'(Ptarmigan). സ്നോ ബുണ്ടിംഗ് (Snow-bunting), ജെർഫാല്ക്കന് (gerfalcon) എന്നിവ ഈ നാട്ടിലെ പക്ഷികളാണ്. കൂടാതെ ഒരിനം മൂങ്ങയും റാവെന്‍ (raven) എന്നയിനം കാക്കയും ഈ പ്രദേശത്ത് സാധാരണയായുണ്ട്.
ആർട്ടിക് മുയല്, ലെമിംഗ് (lemming), ഒരിനം അച്ചാന് തുടങ്ങിയ ഏതാനും കരണ്ടുതീനി(rodent)കേളും ഈ പ്രദേശങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. പല മാംസഭുക്കുകളുടെയും ഇരയാണ് ഇവ. ധാരാളം പെറ്റു പെരുകുന്ന ചിലയിനം ലെമിംഗുകള്‍ മൂന്നുനാല് വർഷം കൂടുമ്പോള്‍ കടല്‍ത്തീരങ്ങളെ ലക്ഷ്യമാക്കി കൂട്ടംകൂട്ടമായി പ്രയാണം ചെയ്യുന്നത് സ്കാന്ഡിനേവിയന് പ്രദേശങ്ങളില്‍ കാണുന്ന ഒരു വിചിത്രപ്രതിഭാസമാണ്. ഈ പ്രയാണത്തില്‍ കനത്ത വംശനാശം സംഭവിക്കുന്നു.
കടലും കടല്‍ത്തീരവുമാണ് ജന്തുസമൃദ്ധമായ ഭാഗങ്ങള്‍. പ്ലവകങ്ങള്‍ (planktons) വേനല്‍ക്കാലത്ത് കടലില്‍ സമൃദ്ധമാകുന്നു. ചില മൊളസ്ക(mollusca)കളും കോഡ് (cod) തുടങ്ങിയ ഏതാനും മത്സ്യങ്ങളും ഇവിടെ ധാരാളമാണ്. സ്പീഷീസുകളുടെ എച്ചം കുറവാണെങ്കിലും ഉള്ളവ വന്‍തോതിലാണ് കാണപ്പെടുന്നത്. ഈ സംഘാതജീവിതം ശൈത്യമേഖലയിലെ കടല്‍ജീവികളുടെ ഒരു സ്വഭാവമാണ്. ഈ പ്രദേശങ്ങളില്‍ മാത്രം കാണുന്ന കടല്‍ത്തീര ജീവികളാണ് വാള്റസുകളും സീലുകളും; വലുപ്പംകൂടിയതും തേറ്റകളുള്ളവയുമാണ് വാള്‍റസുകള്‍. എറിനാതസ് (Erignathus). പെുസാ (pusa), ഫോകോ (phoca) തുടങ്ങി അഞ്ചാറ് സ്പീഷീസിലുള്ള സീലുകള്‍ ഈ പ്രദേശത്ത്, പ്രത്യേകിച്ച് ഗ്രീന്‍ലന്‍ഡില്‍ ധാരാളമായുണ്ട്. മീന്‍ തുടങ്ങിയ ജീവികളെ ഭക്ഷിച്ചുകഴിയുന്ന ഇവയെ മനുഷ്യനും പോളാർകരടികളും വേട്ടയാടുന്നു. ശൈത്യകാലാന്ത്യത്തോടുകൂടി പലവിധ തിമിംഗലങ്ങള്‍ ഈ ഭാഗത്തുള്ള കടലുകളില്‍ വന്നു ചേരുന്നു. ബലീന്‍ വെയ്ല്, ഗ്ര വെയ്ല് (gray whale), കില്ലർ വെയ്ല് (killer whale), വൈറ്റ് വെയ്ല് (white whale), നാർ വെയ്ല് (nar whale) എന്നിവ ഇവയില്‍പ്പെടുന്നു.
ഈ പ്രദേശത്ത് പല മനുഷ്യവർഗങ്ങളും ഉണ്ടെങ്കിലും അവരില്‍ പ്രാമുഖ്യം, സൈബീരിയന്‍ പ്രദേശം തുടങ്ങി ഗ്രീന്‍ലന്‍ഡു വരെ വ്യാപിച്ചുകാണുന്ന എസ്കിമോകള്ക്കാണ്. വേട്ടയാടിയും റെയ്ന്‍ഡിയറുകളെ വളർത്തിയുമാണ് ഇവർ കഴിയുന്നത്. നോ: എസ്കിമോ ആധുനികമനുഷ്യന് ആർട്ടിക് പ്രദേശങ്ങളില്‍ എത്തിയതോടുകൂടി, സ്വഭാവികമായ ജീവി-പ്രകൃതി ഘടനകള്‍ക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. (ഡോ.എസ്. രാമചന്ദ്രന്)