This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്യാനാ സിറ്റാറിസ്റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:15, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇല്യാനാ സിറ്റാറിസ്റ്റി

Ileana Citaristi

ഇറ്റലി സ്വദേശിനിയായ ഒഡീസി, ഛാവ്‌ നർത്തകി. കേരളത്തിൽ കഥകളി അഭ്യസിച്ചശേഷം 1987-ൽ ഒഡിഷയിലെത്തിയ ഇല്യാനാ സിറ്റാറിസ്റ്റി അവിടെ സ്ഥിരതാമസമാക്കി. കേളുചരണ്‍ മഹാപത്രയുടെ കീഴിൽ ഒഡീസി അഭ്യസിച്ച ഇല്യാന ഒഡിഷയിൽ സ്വന്തമായി ഡാന്‍സ്‌സ്‌കൂള്‍ തുടങ്ങുന്നത്‌ 1994-ലാണ്‌. മയൂർഭഞ്‌ജ്‌ ഛാവ്‌ എന്ന നൃത്തത്തിലും ഇല്യാന വിദഗ്‌ധയാണ്‌. 1996-ൽ ഇവർ ആരംഭിച്ച ആർട്ട്‌ വിഷന്‍ അക്കാദമി എല്ലാ കലാരൂപങ്ങളിലും പരിശീലനം നൽകുന്നുണ്ട്‌. പാശ്ചാത്യ-പൗരസ്‌ത്യ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഇല്യാന തന്റെ നൃത്തം രൂപപ്പെടുത്തുന്നത്‌. ലോകസാഹിത്യകൃതികളെ അടിസ്ഥാനമാക്കി നിരവധി നൃത്തശില്‌പങ്ങള്‍ ഇവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. "എക്കോ ആന്‍ഡ്‌ നാർസിസസ്‌', "ഇക്കാറസ്‌', "പഞ്ചഭൂതാ,' "സൂര്യദേവതാ', "മായാദർപ്പണ്‍' എന്നിവയാണ്‌ ഇവരുടെ പ്രധാന നൃത്തശില്‌പങ്ങള്‍. മദർതെരേസയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇല്യാന രൂപപ്പെടുത്തിയ നൃത്തശില്‌പമാണ്‌ "കരുണ'. ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം നിർവഹിച്ചതിന്‌ ഇവർക്ക്‌ ദേശീയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഒഡീസി നൃത്തരംഗത്ത്‌ നൽകിയ സംഭാവനകളെ മാനിച്ച്‌ 2006-ൽ പദ്‌മശ്രീ നൽകി രാഷ്‌ട്രം ഇല്യാനയെ ആദരിച്ചു.

(ബിന്ദു ഗോപിനാഥ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍