This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയ്യുച്ചി, സി.ആർ. (1890 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:03, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇയ്യുച്ചി, സി.ആർ. (1890 - 1960)

പഴയകൊച്ചിരാജ്യത്തെ ഒരു രാഷ്‌ട്രീയനേതാവ്‌. തൃശൂരിൽ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ച ഇയ്യുച്ചി രണ്ടു തവണ (1926, 1933) തൃശൂർ മുനിസിപ്പൽ ചെയർമാനായിരുന്നു. 1936-ൽ നടന്ന "വിദ്യുച്ഛക്തിപ്രക്ഷോഭ'ത്തിന്റെ നേതൃത്വം വഹിച്ച ഇയ്യുച്ചി പലതവണ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്‌. നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ (1936) ഇദ്ദേഹം തൃശൂർ പൊതു നിയോജകമണ്ഡലത്തിൽ നിന്നും വിജയിയായി.

കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാനാർഥിയായി നെല്ലായി നിയോജകമണ്ഡലത്തിൽനിന്നു കൊച്ചി നിയമസഭയിലേക്ക്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്‌ 1945-ലാണ്‌. 1946 സെപ്‌. 9-ന്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി.കെ. നായർ, കെ. അയ്യപ്പന്‍ എന്നിവരോടൊപ്പം മന്ത്രിയായി (റവന്യൂ). 1947-ലെ രാജേന്ദ്രമൈതാനം സംഭവത്തിൽ പ്രതിഷേധിച്ച്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, അയ്യപ്പന്‍ എന്നിവരോടൊപ്പം ഇയ്യുച്ചിയും മന്ത്രിസ്ഥാനം രാജിവച്ചു.

1950-ൽ ഇടക്കാല പാർലമെന്റിൽ അംഗമായി. 1952-ൽ ഒന്നാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്നു കോണ്‍ഗ്രസ്‌ സ്ഥാനാർഥിയായി ജയിച്ചു. തൃശൂരിലെ ഒരു ഡസനിലധികം ബാങ്കിങ്‌-കുറി സ്ഥാപനങ്ങളുടെ സ്ഥാപകരിൽ ഒരാളും പലതിലും ദീർഘകാലം ഡയറക്‌ടറും കേരള ബാങ്കേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയി ഇയ്യുച്ചി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1960 ജനു. 21-ന്‌ ഇയ്യുച്ചി തൃശൂരിൽ നിര്യാതനായി.

(വി. കരുണാകരന്‍ നമ്പ്യാർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍