This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയോലിത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:01, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇയോലിത്ത്‌

Eolith

ആദിമ മനുഷ്യന്‍ ആയുധങ്ങളും മറ്റുപകരണങ്ങളുമായി ഉപയോഗിച്ചുപോന്ന നൈസർഗികശിലാഖണ്ഡങ്ങള്‍. ഇയോസ്‌ (ആദിമ), ലിതോസ്‌ (ശില) എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഇയോലിത്ത്‌' നിഷ്‌പന്നമായിട്ടുള്ളത്‌. തടി, തുകൽ തുടങ്ങിയ പദാർഥങ്ങളെ ചെതുക്കിയും ചുരണ്ടിയും മുറിച്ചും വിവിധരൂപങ്ങളിലുള്ള ഗാർഹികോപകരണങ്ങള്‍ ഉണ്ടാക്കുവാന്‍ പ്രകൃതിയിൽനിന്ന്‌ പെറുക്കിയെടുത്ത കൂർത്തതും ഉപയോഗക്ഷമവുമായ ഇയോലിത്തുകളെയാണ്‌ ശിലായുഗമനുഷ്യന്‍ ആശ്രയിച്ചുപോന്നത്‌. മനുഷ്യപ്രയുക്തമായ രൂപഭേദങ്ങള്‍ക്കു വിധേയമാകാത്ത ഇയോലിത്തുകളെ സാധാരണശിലകളിൽനിന്നും വേർതിരിക്കുക പ്രയാസമാണ്‌. മാനവസംസ്‌കാരത്തിന്റെ ആദ്യദശകളെയാണ്‌ ഇയോലിത്ത്‌ സൂചിപ്പിക്കുന്നത്‌. ശിലായുഗത്തിനെ ഇയോലിത്തിക്‌, പാലിയോലിത്തിക്‌, നിയോലിത്തിക്‌ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ചരിത്രകാരന്മാർ തരംതിരിച്ചിരിക്കുന്നു. ഭൂവിജ്ഞാനീയ യുഗങ്ങളിൽ പ്ലിസ്റ്റോസീന്റെ അന്ത്യഘട്ടത്തിലേതായാണ്‌ ഇയോലിത്തുകള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ക്വാട്ടെർനറിയുടെ പൂർവഘട്ടത്തിലെ ഒരു പ്രത്യേകകാലയളവിനെ ഇയോലിത്തിക്‌ എന്നുവിശേഷിപ്പിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍