This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബാദത്ത്ഖാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇബാദത്ത്ഖാന
1875-ല്‍ അക്ബര്‍ ഫത്തേപ്പൂര്‍ സിക്രിയില്‍ സ്ഥാപിച്ച ഒരു പ്രാര്‍ഥനാലയം. തനിക്കു ലഭിച്ചുകൊണ്ടിരുന്ന വിജയത്തിന് ദൈവത്തോടുള്ള നന്ദി രേഖപ്പെടുത്തുവാനാണ് അക്ബര്‍ ഈ ദേവാലയം പണികഴിപ്പിച്ചതെന്ന് ബദായൂനി എന്ന ചരിത്രകാരന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ദൈവശാസ്ത്രം, ദര്‍ശനം എന്നിവ ഇവിടെവച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1578-ല്‍ അക്ബറിനു ലഭിച്ചതായി പറയപ്പെടുന്ന ആത്മീയ വെളിച്ചം ഇബാദത്ത്ഖാനയിലെ മതചര്ച്ചകള്ക്ക് പൂര്‍വാധികം ഉണര്‍വു നല്കി. ഈ ചര്‍ച്ചകള്‍ക്കു നേതൃത്വം നല് കിയിരുന്നത് അക്ബര്‍ തന്നെയായിരുന്നു. നാനാമതസ്ഥര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായി ചരിത്രരേഖകളുണ്ട്. ഫത്തേപ്പൂര്‍ സിക്രി പള്ളിക്കും ജോധാഭായി മഹലിനുമിടയ്ക്ക് നടത്തിയ ഉത്ഖനനത്തിലൂടെ ഇബാദത്ത്ഖാനയുടെ ചരിത്രശേഷിപ്പുകള്‍ കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്.