This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലിസ്‌, വില്യം (1794 - 1872)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:21, 7 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എല്ലിസ്‌, വില്യം (1794 - 1872)

Ellis, William

വില്യം എല്ലിസ്

ബ്രിട്ടീഷ്‌ ചരിത്രകാരനും മിഷനറി പ്രവർത്തകനും. 1794 ആഗ. 29-ന്‌ ലണ്ടനിൽ ജനിച്ചു. ലണ്ടന്‍ മിഷനറി സൊസൈറ്റിയിൽ (L.M.S.)അംഗമായിച്ചേർന്ന ഇദ്ദേഹത്തെ മിഷനറി പ്രവർത്തനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക, പസിഫിക്‌ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്കയച്ചു. 1830-ൽ സൊസൈറ്റിയുടെ വിദേശകാര്യദർശിയാത്തീർന്ന ഇദ്ദേഹം 1841 വരെ ആ പദവി വഹിച്ചു. മിഷനറി നരേറ്റീവ്‌ ഒഫ്‌ എ ടൂർ ത്രൂ ഹാവായ്‌ (1827), പോസിനേഷ്യന്‍ റിസർച്ചസ്‌ (1829) തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയ്‌ക്ക്‌ ഇദ്ദേഹം വിഖ്യാതനായി. സ്‌ത്രീകളെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സാറാ സ്റ്റിക്‌നി(1812-72)യായിരുന്നു പത്‌നി. ദ്‌ പോയട്രി ഒഫ്‌ ലൈഫ്‌ ആണ്‌ ഇവരുടെ മുഖ്യകൃതി. എല്ലിസ്സിന്റെ പ്രാമാണിക ചരിത്രകൃതിയായ ഹിസ്റ്ററി ഒഫ്‌ മഡഗാസ്‌കർ 1838-ൽ പ്രസിദ്ധീകൃതമായി. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്‌ത കൃതിയാണ്‌ ദ്‌ മാർട്ടിയർ ചർച്ച്‌ ഒഫ്‌ മഡഗാസ്‌കർ (1870). 1847 മുതൽ ആറ്‌ വർഷക്കാലം ഹോഡ്‌സ്റ്റണിൽ പൗരോഹിത്യവൃത്തിയിൽ ഏർപ്പെട്ടിരുന്നു. 1872 ജൂണ്‍ 9-ന്‌ അവിടെയുള്ള ഹെർട്‌ഫോർഡ്‌ഷയറിൽ എല്ലിസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍