This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലിസബെത്ത് II (1926 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എലിസബെത്ത് II (1926 - )
ം== Elizabeth II ==
ഗ്രറ്റ് ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലണ്ടിലെയും രാജ്ഞി. ബ്രിട്ടിഷ് കോമണ്‍വെല്‍ത്തിന്റെ അധിപ കൂടിയായ എലിസബെത്ത്, ബ്രിട്ടീഷ് രാജാവ് ജോര്‍ജ് VI(1895 - 1952) ന്റെ പുത്രിയായി 1926 ഏ. 21-ന് ലണ്ടനില്‍ ജനിച്ചു. സ്വകാര്യമായി കൊട്ടാരത്തിലിരുന്ന് ചരിത്രം, ഭാഷ, സംഗീതം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. എലിസബെത്തിന്റെ പിതാവായ ആല്‍ബര്‍ട്ട് രാജകുമാരന്‍ (പിന്നീട് ജോര്‍ജ് VI) ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് ഢ (1865-1936) ന്റെ ഇളയ പുത്രനായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ദായക്രമമനുസരിച്ച് രാജ്യാവകാശിയാകാന്‍ സാധ്യമായിരുന്നില്ല. പക്ഷേ ബ്രിട്ടനിലെ രാജാവായിരുന്ന എഡേ്വഡ് ഢകകക തന്റെ കാമിനിക്കുവേണ്ടി ബ്രിട്ടീഷ് സിംഹാസനം ത്യജിച്ചതിനെ (1936 ഡി. 11) തുടര്‍ന്ന് ആല്‍ബര്‍ട്ട് രാജകുമാരന്‍, ബ്രിട്ടീഷ് രാജാവാകുകയും അങ്ങനെ എലിസബെത്ത് കിരീടാവകാശിനിയാവുകയും ചെയ്‌തു.
1947-ല്‍ എലിസബെത്ത് മാതാപിതാക്കളോടൊത്ത് തെക്കേ ആഫ്രിക്ക സന്ദര്‍ശിച്ചു. ഇക്കാലത്ത് ആഘോഷിക്കപ്പെട്ട തന്റെ 21-ാം പിറന്നാളില്‍ ഇവര്‍ കോമണ്‍വെല്‍ത്ത് രാഷ്‌ട്രങ്ങള്‍ക്കുവേണ്ടി ഒരു പ്രക്ഷേപണം ചെയ്‌തു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയശേഷം എലിസബെത്തും ഫിലിപ്പ് മൗണ്ട് ബാറ്റനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. 1947 ന. 20-ന് വെസ്റ്റ് മിന്‍സ്റ്ററില്‍ വച്ച് ഇവരുടെ വിവാഹം ആഘോഷിച്ചു. തുടര്‍ന്ന് ഫിലിപ്പ്, എഡിന്‍ബറോയിലെ പ്രഭുവായി പ്രഖ്യാപിക്കപ്പെട്ടു. 1951-ല്‍ ജോര്‍ജ് ഢക-ാമന്റെ അനാരോഗ്യം മൂലം ഡെന്മാര്‍ക്കിലെയും നോര്‍വേയിലെയും രാജാക്കന്മാരുടെ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് രാജാവിനെ പ്രതിനിധാനം ചെയ്‌തത് എലിസബെത്ത് ആയിരുന്നു.
പിതാവായ ജോര്‍ജ് ഢക അന്തരിച്ചതിനെ(1952 ഫെ. 6)ത്തുടര്‍ന്ന് എലിസബെത്ത് ബ്രിട്ടീഷ് രാജ്ഞിയായി സ്ഥാനാരോഹണം ചെയ്‌തു. 1954 ന. 4-ന് അവര്‍ തന്റെ ആദ്യത്തെ പാര്‍ലമെന്റ് ഉദ്‌ഘാടനം നിര്‍വഹിച്ചു. രാജ്ഞിയായി അഭിഷിക്തയായതിനുശേഷം പലതരം വിമര്‍ശനങ്ങള്‍ക്കും അവര്‍ വിധേയമായിത്തീര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയെന്ന നിലയില്‍ രാജ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും കൂടുതല്‍ സമയം സ്വകാര്യജീവിതത്തിലെ വ്യക്തിബന്ധങ്ങളുടെ സംരക്ഷണത്തിനായി ചെലവിടുന്നുവെന്നും അവരെക്കുറിച്ച് ആരോപണമുയര്‍ന്നിട്ടുണ്ട്. എങ്കിലും പ്രതികൂലവിമര്‍ശനങ്ങളെല്ലാം തികഞ്ഞ സമചിത്തതയോടെ അഭിമുഖീകരിക്കുവാന്‍ അവര്‍ ശ്രമിച്ചു. ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് ഢ ന്റെ പട്ടമഹിഷി മേരി രാജ്ഞിയുടെ ഒരു സ്‌മാരകം അനാച്ഛാദനം ചെയ്യപ്പെട്ടപ്പോള്‍ (1967 ജൂണ്‍ 7) എലിസബെത്ത്, വിന്‍ഡ്‌സര്‍ പ്രഭുവിനെയും (മുമ്പത്തെ എഡേ്വഡ് VIII ) പ്രഭ്വിയെയും ക്ഷണിക്കുകയുണ്ടായി. അത് രാജകുടുംബാംഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഭിന്നത അകറ്റാനുള്ള അവരുടെ തന്ത്രപരമായ യത്‌നമായിരുന്നു. ചാള്‍സ് (1948), ആന്‍ഡ്രു (1960, എഡേ്വഡ് (1964) എന്നീ മൂന്ന് പുത്രന്മാരും ആന്‍ (1950) എന്ന ഒരു പുത്രിയും എലിസബെത്തിന് സന്താനങ്ങളാണ്.
1977-ല്‍ രാജ്ഞി അധികാരമേറ്റതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1990 കളില്‍ രാജ്ഞിയുടെ ജനസമ്മതിക്ക് ക്ഷതമേറ്റു. എങ്കിലും ചാള്‍സ് രാജകുമാരന്റെ പത്‌നിയായിരുന്ന പ്രിന്‍സസ് ഡയാനയുടെ മരണശേഷം ജനസമ്മതി വര്‍ധിക്കുകയാണുണ്ടായത്. 2009-ല്‍ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ രാജ്ഞിക്ക് അധികാരത്തില്‍ത്തുടരാനായി.