This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയർബ്രക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയര്‍ബ്രക്ക്‌

Air brake

ആധുനിക മോട്ടോർവാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ബ്രക്ക്‌ സംവിധാനങ്ങളിൽ ഒന്ന്‌. ഒരു വായുസംഭരണിയിൽ നിറച്ചിരിക്കുന്ന മർദിതവായുവാണ്‌ ബ്രക്കിനെ പ്രവർത്തിപ്പിക്കുന്നത്‌. ഇത്തരം ഒരു ബ്രക്ക്‌-സംവിധാനത്തിന്റെ മുഖ്യഭാഗങ്ങള്‍ വായുസമ്മർദകം(air ompressor), വായുസംഭരണി, നിയന്ത്രണവാൽവ്‌, ബ്രക്‌ സിലിന്‍ഡറിലേക്കുള്ള വായുകുഴലുകള്‍, ബ്രക്ക്‌ സിലിണ്ടറുകള്‍ എന്നിവയാണ്‌. വായുസമ്മർദകമാണ്‌ സംഭരണിയിലേക്കുവേണ്ട മർദിതവായു നല്‌കുന്നത്‌. സാധാരണ പിസ്റ്റണ്‍തരത്തിൽപ്പെട്ട സമ്മർദകങ്ങളാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. സമ്മർദകത്തെ ഓടിക്കുവാനുള്ള ശക്തി വാഹനത്തിന്റെ എന്‍ജിന്റെ ക്രാങ്ക്‌ അക്ഷത്തിൽ(crank shaft) നിന്നും ലഭിക്കുന്നു. സമ്മർദകത്തിലേക്കുള്ള വായു ശുദ്ധീകരിക്കുന്നതിനു വേണ്ടുന്ന അരിപ്പ, സമ്മർദകത്തിലെ മർദം ഒരു പ്രത്യേക അളവിൽ കൂടുതൽ ആവാതെ സൂക്ഷിക്കുന്ന വാൽവ്‌ എന്നിവയാണ്‌ സമ്മർദകത്തിനോട്‌ ബന്ധപ്പെട്ട പ്രധാനഭാഗങ്ങള്‍. സമ്മർദ്ദകത്തിൽ നിന്നുള്ള വായു സംഭരണിയിൽ എത്തുന്നു. ബ്രക്കിന്‌ കൂടുതൽ ശക്തി ആവശ്യമായി വരുമ്പോള്‍ വായു സംഭരണിയിലെ മർദം വർധിപ്പിച്ചാൽ മതിയാകും; സംഭരണിയുടെ വ്യാപ്‌തം വർധിപ്പിക്കേണ്ടതില്ല എന്ന ഒരു പ്രധാനഗുണം വായുബ്രക്ക്‌ സംവിധാനത്തിനുണ്ട്‌. വായുസംഭരണിയിൽ നിന്നും ബ്രക്‌സിലിണ്ടറുകളിലേക്കുള്ള വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത്‌ ഒരു നിയന്ത്രണവാൽവാണ്‌. ഡ്രവർ കാലുകൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന ബ്രക്‌പെഡൽ ഈ വാൽവുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രക്‌പെഡലിന്റെ ചലനത്തിന്‌ അനുപാതമായി ഈ വാൽവ്‌ തുറക്കുകയും അതിനനുസരിച്ച വ്യാപ്‌തം വായു-സിലിണ്ടറുകളിലേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. അങ്ങനെ സിലിണ്ടറുകളിൽ ഉണ്ടാവുന്ന ബ്രക്കിങ്‌ ശക്തിയെക്കുറിച്ച്‌ ഒരു ബോധം പെഡലിന്റെ സ്ഥാനഭ്രംശത്തിൽനിന്നു ഡ്രവർക്ക്‌ ഉണ്ടാകുന്നു; അതിനനുസരിച്ച്‌ ഡ്രവർ ബ്രക്‌പെഡലിന്റെ ചലനം നിയന്ത്രിക്കുകയും ചെയ്യുന്നു. നിയന്ത്രണവാൽവിൽനിന്ന്‌ ഒഴുകുന്ന വായു ബ്രക്ക്‌സിലിണ്ടറുകളിൽ എത്തി സിലിണ്ടറിനകത്തെ പിസ്റ്റണെ മുന്നോട്ടു തള്ളുന്നു. അപ്പോള്‍ സിലിണ്ടറിനോട്‌ ഘടിപ്പിക്കപ്പെട്ട ബ്രക്‌ഷൂ ചക്രത്തിന്റെ ലോഹഡ്രമ്മിലേക്ക്‌ അമർന്ന്‌ ചക്രത്തിന്റെ കറക്കത്തെ തടസ്സപ്പെടുത്തുന്നു. ബ്രക്ക്‌ പെഡലിന്മേലുള്ള അമർത്തൽ പിന്‍വലിക്കപ്പെടുമ്പോള്‍ ബ്രക്ക്‌പെഡൽ അതിന്മേൽ ഘടിപ്പിച്ച സ്‌പ്രിങ്ങിന്റെ സഹായത്താൽ മേലോട്ടു പൊങ്ങുകയും നിയന്ത്രണവാൽവിൽനിന്നു ബ്രക്‌സിലിണ്ടറിലേക്കുള്ള വായുപ്രവാഹം നിലയ്‌ക്കുകയും ചെയ്യുന്നു. അതേസമയത്തുതന്നെ സിലിണ്ടറുകളിലെ വായു നിർഗമിക്കാനുള്ള ഒരു സജ്ജീകരണവും പ്രവർത്തിക്കുന്നു. അങ്ങനെ ബ്രക്കിങ്‌ ഇല്ലാതാവുന്നു. ബ്രക്‌പെഡൽ ചവിട്ടിയ ഉടന്‍തന്നെ ബ്രക്‌സിലിണ്ടർ പ്രവർത്തിക്കുന്നതിനാൽ ദ്രുതഗതിയിലുള്ള ബ്രക്കിങ്‌ അഥവാ വാഹനത്തിന്റെ വേഗതചുരുക്കൽ സാധ്യമാകുന്നു.

(ഡോ. പി. ശങ്കരന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍