This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐന്‍സ്റ്റൈന്‍ സമവാക്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:02, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐന്‍സ്റ്റൈന്‍ സമവാക്യം

ദ്രവ്യമാനവും ഊർജവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന സമവാക്യം. 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ദ്രവ്യത്തെ സൃഷ്‌ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ 1905-ൽ ദ്രവ്യത്തെ ഊർജമായും ഊർജത്തെ ദ്രവ്യമായും മാറ്റാമെന്ന്‌ E = mc2 എന്ന സമവാക്യത്തിലൂടെ ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടി. ഇവിടെ E എന്നത്‌, M ദ്രവ്യമാനമുള്ള ഒരു കണികയുടെ ആകെ ഊർജമാകുന്നു; C പ്രകാശത്തിന്റെ പ്രവേഗവും. അതായത്‌ ഒരു വസ്‌തുവിന്റെ ദ്രവ്യമാനം ഒട്ടും തന്നെ അവശേഷിക്കാത്തവിധം ഊർജമായി രൂപാന്തരപ്പെടുകയാണെങ്കിൽ ലഭ്യമാകുന്ന ഊർജം ഈ സമവാക്യം നല്‌കുന്നു. പ്രകാശപ്രവേഗം വലിയൊരു സംഖ്യയായതിനാൽ വളരെകുറച്ച്‌ ദ്രവ്യത്തിൽനിന്നുപോലും വന്‍തോതിലുള്ള ഊർജം ലഭ്യമാക്കാം. ഉദാ. ഒരു കിലോഗ്രാം കൽക്കരി മുഴുവന്‍ ഊർജമാക്കി മാറ്റുന്നുവെങ്കിൽ 2,500 കോടി കിലോവാട്ട്‌ മണിക്കൂർ (kilo watt hour)ഊർജം ലഭിക്കുന്നു.

1932-ൽ കോക്രാഫ്‌റ്റും വാള്‍ട്ടണും ചേർന്നു നടത്തിയ താഴെ പറയുന്ന പരീക്ഷണം ദ്രവേ്യാർജതുല്യതാതത്ത്വത്തിന്റെ ആദ്യത്തെ തെളിവായി. ലിഥിയം ന്യൂക്ലിയസിനെ 0.25 C ഊർജമുള്ള പ്രാട്ടോണ്‍കൊണ്ടു ഭേദിച്ചപ്പോള്‍ 8.6 C ഊർജമുള്ള രണ്ട്‌ ആൽഫാകണങ്ങളും കൂടാതെ ധാരാളം ഊർജവും ഉത്‌പാദിക്കപ്പെടുന്നതായി അവർ കണ്ടു. അതായത്‌

3Li7 + 1H1 g 2He4 + 2He4 + Q
 

അതായത്‌; Q = 2 x 8.6 - 0.25 = 16.95 MeV

എന്നാൽ ഭേദനഫലമായി ലഭിച്ച രണ്ട്‌ ആൽഫാകണങ്ങളുടെ ആകെ ഭാരത്തെയും ന്യൂക്ലിയസ്സിന്റെ ആദ്യഭാരത്തെയും താരതമ്യപ്പെടുത്തിയപ്പോള്‍ ദ്രവ്യമാനത്തിൽ "വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം' (Special theory of Relativity)പ്രവചിക്കുന്ന തരത്തിൽ .0183 ഭാഗം കുറവുണ്ടെന്നു മനസ്സിലായി. ദ്രവ്യമാനത്തിലുള്ള ഈ നഷ്‌ടം ഊർജമായി എന്ന്‌ സങ്കല്‌പിച്ച്‌ മേൽസമവാക്യത്തിൽ പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഊർജം(17.05MeV)Q യുടെ മൂല്യത്തോട്‌ വളരെ സാമീപ്യമുള്ളതിനാൽ പങ്കെടുക്കുന്ന വസ്‌തുക്കളിൽ നിന്നും നഷ്‌ടപ്പെടുന്ന ദ്രവ്യമാനം E=mc2 എന്ന സമവാക്യം അനുസരിച്ച്‌ തന്നെയാണ്‌ ഊർജമായി മാറുന്നതെന്ന നിഗമനത്തിലെത്തിച്ചേർന്നു.

ഇതിനുശേഷം നടത്തപ്പെട്ട മറ്റനേകം പരീക്ഷണങ്ങളും ദ്രവ്യോർജതുല്യതാതത്ത്വം തെളിയിക്കുകയുണ്ടായി. ന്യൂമെക്‌സിക്കോയിലെ ലോസ്‌ അലാമോസിൽ, തുടർന്ന്‌ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ബോംബാക്രമണവും 1945 ജൂണ്‍ 16-ന്‌ നടത്തിയ ആദ്യത്തെ ആറ്റംബോംബ്‌ സ്‌ഫോടനവും ദ്രവ്യത്തെ ഊർജമാക്കി മാറ്റാമെന്ന്‌ സംശയാതീതമായി തെളിയിച്ചു.

ദ്രവ്യം ഊർജമായി രൂപാന്തരപ്പെടുന്നു എന്നതിനുള്ള മറ്റൊരുദാഹരണമാണ്‌ സൂര്യനിലെയും നക്ഷത്രങ്ങളിലെയും ഊർജോത്‌പാദനം. ദ്രവേ്യാർജ തുല്യതാതത്ത്വം നശീകരണ പ്രവർത്തനങ്ങള്‍ക്കു മാത്രമല്ല സമാധാനപരമായ മാർഗങ്ങളിലേക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ന്യൂക്ലിയർ റിയാക്‌റ്റർ ആണ്‌ ഇത്‌ സാധിക്കുന്നതിനുള്ള ഉപകരണം. നോ. ആപേക്ഷികതാസിദ്ധാന്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍