This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴരശ്ശനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏഴരശ്ശനി
ഒരു വ്യക്തിയുടെ ജനനസമയത്ത് ചന്ദ്രന് നില്ക്കുന്ന രാശി (ജന്മം)യിലും അതിന്റെ രണ്ടും പന്ത്രണ്ടും രാശികളിലും ചാരവശാൽ ശനി സഞ്ചരിക്കുന്ന കാലം. ഒരു രാശി കടക്കാന്‍ ശനിക്ക് ഏകദേശം രണ്ടര വർഷമാണ് വേണ്ടത്. മൂന്നു രാശി (ജന്മം 2,12) കടക്കാന്‍ വേണ്ടിവരുന്ന ഏഴരവർഷം ജ്യോതിഷസിദ്ധാന്തമനുസരിച്ച് അയാളുടെ ജീവിതത്തിലെ ഏറ്റവും ക്ലേശപൂർണമായ ഒരു കാലഘട്ടമായിരിക്കും. ഈ കാലത്ത് ധനനഷ്ടം, മാനഹാനി, രോഗപീഡ, സ്ഥാനഭ്രംശം, വിദേശവാസം തുടങ്ങിയ ദോഷഫലങ്ങള്‍ ജാതകന് അനുഭവപ്പെടുമെന്നു പറയപ്പെടുന്നു. ദേവന്മാർക്കുപോലും ഏഴരശ്ശനിയുടെ കെടുതികളിൽനിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നും പരമശിവനും പാർവതിയും പോലും ഏഴരശ്ശനിയിൽ നിന്നു രക്ഷപ്പെടാന്‍ നടത്തിയ ശ്രമം വിഫലമായി എന്നും പുരാണങ്ങളിൽ പരാമർശമുണ്ട്.
ഏഴരശ്ശനിയുടെ ദോഷഫലങ്ങളുടെ അനിവാര്യതയെപ്പറ്റി പുരാതനകാലം മുതൽ നിലനിന്നുപോന്ന ദൃഢവിശ്വാസത്തെയാണ് ഈ പുരാണകഥകള്‍ പ്രതിഫലിപ്പിക്കുന്നത്. "ഏഴരശ്ശനി' എന്നൊരു ശൈലിതന്നെ മലയാളത്തിൽ നിലവിൽ വന്നിട്ടുണ്ട്. ദുരിതപൂർണമായ ജീവിതഘട്ടത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കാറുള്ളത്. തുടർച്ചയായി ശല്യം ചെയ്യുന്ന എതിരാളികളെ പരാമർശിക്കാനും ഈ പദം ഉപയോഗിക്കുന്നു. കഷ്ടപ്പാട്, പരാജയം, ദുരിതം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ഒരു പദമാണിത്. "ഏഴരാണ്ടന്‍ ശനി' എന്നും കേരളത്തിന്റെ ചില ഭാഗങ്ങളിൽ പറയാറുണ്ട്. നോ. കണ്ടകശ്ശനി; ശനി
(പ്രാഫ. കെ. രാമകൃഷ്ണപിള്ള)