This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏബെൽ (ഹാബെൽ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏബെല്‍ (ഹാബെല്‍)
Abel
ക്രസ്‌തവ-ഇസ്‌ലാമിക വേദഗ്രന്ഥങ്ങളിൽ ആദിമാതാപിതാക്കളായി പ്രകീർത്തിതരായിട്ടുള്ള ആദാമിന്റെയും ഹണ്ണായുടെയും രണ്ടാമത്തെ പുത്രനും കയീനിന്റെ അനുജനും. നീതിമാനും സത്‌സ്വഭാവിയുമായ ഏബെൽ ഒരു ആട്ടിടയനായിരുന്നു; കയീനാകട്ടെ കൃഷിക്കാരനും. ഏബെൽ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂൽക്കുഞ്ഞുങ്ങളെ യഹോവക്ക് വഴിപാടിനു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം സംപ്രീതനായി (ഉത്‌പത്തി 4:4). തന്റെ വിളവിന്റെ മോശമായ അംശങ്ങള്‍ ആത്മാർഥതയില്ലാതെ വഴിപാടായി സമർപ്പിച്ച കയീനിൽ യഹോവ പ്രസാദിച്ചില്ല. ദുഷ്‌ടബുദ്ധിയായ കയീന് ഏബെലിനോട് വിദ്വേഷവും സ്‌പർധയും ഉണ്ടായി. ഒരു ദിവസം വയലിൽവച്ച് കയീന്‍ തന്റെ അനുജനെ നിഷ്‌കരുണം വധിച്ചു.